കോട്ടയം ജില്ല പ്രവാസി അസോസിയേഷന് കുവൈറ്റ് നൈറ്റിങ്ഗേള്‍ ഫെസ്റ്റും ആരോഗ്യ ബോധവത്കരണത്തിനും നഴ്സുമാര്‍ക്ക് ആദരവും സംഘടിപ്പിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-19 14:06 GMT
കുവൈത്ത്: കോട്ടയം ജില്ല പ്രവാസി അസോസിയേഷന് കുവൈറ്റ് (KODPAK) സംഘടിപ്പിച്ച Nightingale Fest - 2025 എന്ന പരിപാടി ജൂണ്‍ 13-ന് അബ്ബാസിയയിലെ എവര്‍ഗ്രീന്‍ ഹാളില്‍ വെച്ച് വിപുലമായി നടത്തി.
അഹമ്മദാബാദ് വിമാന ദൂരന്തത്തില്‍ ജീവന് പൊലിഞ്ഞവര്ക് വേണ്ടിയുള്ള ഒരു മൗന പ്രാത്ഥനയോടു കൂടെ ആരംഭിച്ച പരുപാടി പ്രമുഖ മെഡിക്കല്‍ ഓങ്കോളജിസ്റ്റും കുവൈത്ത് കാന്‍സര്‍ കണ്ട്രോള് സെന്ററില്‍ സേവനം അനുഷ്ഠിക്കുന്ന ഡോ. സുസോവന സുജിത് നായര്‍ ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുത്തു. കാന്‍സര്‍ അവബോധ സെമിനാര്‍, നഴ്സുമാര്‍ക്കുള്ള ആദരവു ചടങ്ങ്, സാംസ്കാരിക പരിപാടികള്‍ എന്നിവ ഒരുമിച്ച് സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി കാന്‍സര്‍ ബോധവത്കരണ സെമിനാറും, നഴ്സസ് ഡേ ആഘോഷവും, വിവിധ കലാപരിപാടികളും അരങ്ങേറി.