കെ .ടി എം.സി സി വാര്‍ഷിക കണ്‍വന്‍ഷന്‍ -2024

Update: 2024-09-30 10:14 GMT

കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 2, 3, 4, (ബുധന്‍ - വെള്ളി) വൈകിട്ട് 7 .00 മുതല്‍ 9.00 വരെ നാഷണല്‍ ഇവാഞ്ചലിക്കല്‍ (എന്‍.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലും വെച്ച് നടത്തപ്പെടുന്നു.സുപ്രസിദ്ധ വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.

ക്രിസ്ത്യന്‍ സംഗീത ലോകത്തെ അനുഗ്രഹിക്കപ്പെട്ട ഗായകന്‍ ഡോ . ബ്ലെസ്സണ്‍ മേമന ഗാനങ്ങള്‍ ആലപിക്കുന്നു .കെ . ടി .എം. സി . സി ഗായകസംഘം ഗാനശുശ്രുഷക്ക് നേതൃത്വം നല്‍കും.കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപിതമായിട്ടു 72 വര്‍ഷങ്ങള്‍ മാര്‍ത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറന്‍, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളില്‍ നിന്നായി 28 ല്‍ പരം സഭകളുടെ സംയുക്ത സഹകരണത്തില്‍ കെ.റ്റി.എം സി സി കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു ..

കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റോയി കെ. യോഹന്നാന്‍ (എന്‍.ഈ.സി.കെ സെക്രട്ടറി) വിനോദ് കുര്യന്‍ (പ്രസിഡന്റ) ഷിജോ തോമസ് (സെക്രട്ടറി) ജീസ് ജോര്‍ജ് (ട്രഷറാര്‍) സജു വാഴയില്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.

Tags:    

Similar News