കുവൈത്ത് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നിലവില്‍ വന്നിട്ട് പതിനൊന്ന് വര്‍ഷം; കസേര ഒഴിയാതെ നേതാക്കള്‍
ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചര്‍ കോണ്‍ഗ്രസിന്റെ 14 ജില്ലാ കമ്മിറ്റികളിലും മാറ്റം വന്നെങ്കിലും പത്തുവര്‍ഷക്കാലമായി ഒഐസിസി കുവൈറ്റ് ദേശീയ നേതൃത്വത്തില്‍ ഒരു മാറ്റവും വരുത്താതെ വീണ്ടും നിലവിലുള്ള പ്രസിഡണ്ടും അവരുടെ സ്തുതിപാടകരായകുറച്ചുപേര്‍ ചേര്‍ന്ന് സംഘടന പുനഃസംഘടിപ്പിക്കാതെ ഇവരുടെ കൈകളില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ്.
ഇതിനുമുമ്പ് OICC യുടെ പല ജില്ലാ കമ്മിറ്റിയിലെ പ്രവര്‍ത്തകരും ഇതിനെതിരെ ചോദ്യം ചെയ്യുമ്പോള്‍ അവരെ ദേശീയ നേതൃത്വം പുറത്താക്കുകയാണ് ചെയ്തിരുന്നത്. അവസാനം ഇപ്പോള്‍ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഇപ്പോള്‍ ജില്ലാ കമ്മിറ്റികള്‍ ജനുവരിയില്‍ പുനഃസംഘടിപ്പിച്ചു. നിലവില്‍ ജില്ലാ കമ്മിറ്റികള്‍ തിരഞ്ഞെടുത്ത പുതിയ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ നിലനില്‍ക്കെ പഴയ നാഷണല്‍ കമ്മിറ്റി ചുമതല കൈമാറാന്‍ തയ്യാറാകാതെ പുതിയ ഒരു അടവുമായാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പത്താം വാര്‍ഷികം എന്ന പേരില്‍ ഓഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് ഒരു അവാര്‍ഡ് കൊടുക്കാന്‍ മെയ് 4 ആം തീയതി ഒരു പരുപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഓഗസ്റ്റ് 22 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഒരു രീതിയിലും പുതിയ കമ്മിറ്റി നിലവില്‍ വരാതിരിക്കാനുള്ള അടവാണ് ഒഐസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ നടക്കുന്നത്.
ജില്ലാ കമ്മിറ്റികള്‍ പുതിയ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് പഴയ നാഷണല്‍ കമ്മിറ്റി അസാധുവാകും എന്ന് സാമാന്യ ബോധം ഇരിക്കെ ഒഐസിസി പ്രസിഡന്റിന്റെ അവസാന അടവാണ് പത്താം വാര്‍ഷികം. കെ സി വേണുഗോപാലിനെ കൊണ്ടുവന്നു തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഉള്ള അവസാന അടവാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്, അതും അവശേഷിക്കുന്ന ബാക്കിയുള്ള നിര്‍ജീവമായ നാഷണല്‍ ഭാരവാഹികളെ ഉപയോഗിച്ചുകൊണ്ട്.
പത്തുവര്‍ഷം OICC എന്ന സംഘടനയെ നയിച്ച നേതൃത്വം ആണ് ഇനിയും മുന്‍പോട്ട് സംഘടനയെ നയിക്കുന്നത് എങ്കില്‍ നിലവില്‍ വന്ന 14 ജില്ലാ കമ്മിറ്റിയിലെ പലരും രാജ്യക്ക് ഒരുങ്ങാനായി കാത്തിരിക്കുകയാണ്.
കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വന്ന മാറ്റം പോലെKPCC ഇടപെട്ടുകൊണ്ട് കുവൈറ്റിലെ OICC യില്‍ ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റിനിര്‍ത്തി പുതിയ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ട് കുവൈറ്റിലെ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് സംഘടനയെ ശക്തിപ്പെടുത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കണം എന്ന് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് നിരവധി പരാതികള്‍ ഇതിനോടകം അയച്ചിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ ആവേശത്തോടെ അംഗത്വം എടുത്തുകൊണ്ടു പ്രവര്‍ത്തിക്കുന്ന കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്നു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഒഐസിസി കുവൈറ്റ്.
പക്ഷെ ഇപ്പോള്‍ പത്ത് വര്‍ഷം പിന്നിട്ടിട്ടും സ്വന്തം കൈപ്പിടിയില്‍ ഒതുക്കി വച്ചുകൊണ്ട് സ്വാര്‍ത്ഥലാഭത്തിനായി സംഘടനയെ ഉപയോഗിക്കുന്ന, കെപിസിസി നിര്‍ദ്ദേശം ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് മനപ്പൂര്‍വമായി വൈകിപ്പിക്കുന്ന ഒഐസിസി നേതൃത്വത്തിനെതിരെ വ്യാപകമായ പരാതികളാണ് കെപിസിസി നേതൃത്വത്തിന് അയക്കുന്നത്.
അനാരോഗ്യം മൂലം കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ മാറിയ നിലയ്ക്ക് ഒഐസിസി കുവൈറ്റ് പ്രസിഡന്റ് മാറണം എന്ന ആവശ്യം ശക്തമാണ്. പ്രായത്തിഖ്യം വന്നവരെയും നിര്‍ജീവമായ ഭാരവാഹികളെയും നീകി പുതിയൊരു കമ്മിറ്റി ഉടനടി കെപിസിസി എടുക്കണമെന്നാണ് ആവശ്യം. ഒഐസിസി ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ അബ്ദുല്‍ മുത്തലിബിന് ഇമെയില്‍ മുഖേനെയും മറ്റും ഈ ആവശ്യം പല ജില്ലാ കമ്മിറ്റികളും ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
നാട്ടിലെ നേതാക്കളെ മണിയടിച്ചു അവരുടെ ആവശ്യങ്ങള്‍ യഥാസമയം നടത്തുന്ന പഴയകാല 'ചംച്ചാ' നേതാക്കളെ തൂത്തെറിഞ്ഞുകൊണ്ടു കൃത്യമായ പുനഃസംഘടന നടത്തി പ്രവര്‍ത്തിക്കുന്നവരെയും അര്ഹരായവരെയും ഉള്‍പ്പെടുത്തി ഒഐസിസി നാഷണല്‍ കമ്മിറ്റി ഉടനടി പുനഃസംഘടിപ്പിക്കാന്‍ കെപിസിസി തയ്യാറായില്ലെങ്കില്‍ വ്യാപകരായ പ്രതിഷേധത്തിലേക്കും രാജിയിലേക്കും നീങ്ങാനാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പൊതുവില്‍ ഉള്ള തീരുമാനം.