ഫോക്ക് വനിതാവേദി പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), വനിതകളുടെ വിഭാഗമായ ഫോക്ക് വനിതാവേദിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം അബ്ബാസിയ ഹെവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ ഷംന വിനോജിന്റെ അദ്ധ്യക്ഷത വഹിച്ച യോഗം ഫോക്ക് ആക്ടിംഗ് പ്രസിഡന്റ് എല്‍ദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
സോണല്‍ കോഡിനേറ്റര്‍ അശ്വതി ജിനേഷ് സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷിജി സനത്ത് അനുശോചന പ്രമേയവും, അഖില ഷാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജോയിന്റ് ട്രഷറര്‍ സന്ധ്യാ ബാലകൃഷ്ണന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജനറല്‍ സെക്രട്ടറി ഹരിപ്രസാദ് യോഗ നടപടികള്‍ നിയന്ത്രിക്കുകയും, പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുളള കമ്മിറ്റിയുടെ പാനല്‍ അവതരിപ്പിക്കുകയും ചെയ്തു.
പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളായി, ചെയര്‍പേഴ്‌സണ്‍ ശരണ്യ പ്രിയേഷ്, ജനറല്‍ കണ്‍വീനര്‍ അമ്പിളി ബിജു, ട്രഷറര്‍ ലീന സാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ഷിജി സനത്ത്, ജോയിന്റ് കണ്‍വീനര്‍ ഷജ്‌ന സുനില്‍, ജോയിന്റ് ട്രഷറര്‍ സന്ധ്യാ ബാലകൃഷ്ണന്‍, ഫഹാഹീല്‍ സോണല്‍ കോര്‍ഡിനേറ്റര്‍ ദീന ജിതിന്‍, സെന്‍ട്രല്‍ സോണല്‍ കോര്‍ഡിനേറ്റര്‍ അശ്വതി ജിനേഷ്, അബ്ബാസിയ സോണല്‍ കോര്‍ഡിനേറ്റര്‍ ബിന്ദു രാജീവ് എന്നിവരെ തിരഞ്ഞെടുത്തു. 18 യൂണിറ്റ് കോഡിനേറ്റേഴ്‌സും, ഭാരവാഹികള്‍ ഉള്‍പ്പെടെ 27 എക്‌സിക്യൂട്ടീവ്‌സും അടങ്ങുന്ന 45 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഫോക്ക് ഉപദേശക സമിതി അംഗങ്ങള്‍, കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍, വനിതാവേദി മുന്‍ ഭാരവാഹികള്‍, ബാലവേദി കണ്‍വീനര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നിയുക്ത ചെയര്‍പേഴ്‌സണ്‍ ശരണ്യ പ്രിയേഷ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.