ഓവര്‍സീസ് എന്‍ സി പി കുവൈറ്റ്- എന്‍ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

Update: 2025-06-16 14:28 GMT

കുവൈറ്റ് സിറ്റി:നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ (എന്‍ സി പി- എസ് പി) യുടെ ഇരുപത്തിയാറാമത് സ്ഥാപക ദിനത്തോട നുബന്ധിച്ച് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു. ഓവര്‍സീസ് എന്‍സിപി കുവൈറ്റ് പ്രസിഡന്റ് ജീവസ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് എന്‍ സി പി - എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു .

വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍ ,ജോയിന്റ് സെക്രട്ടറി അശോകന്‍ തിരുവനന്തപുരം ,ട്രഷറര്‍ രവീന്ദ്രന്‍ , വനിതാ വേദി കണ്‍വീനര്‍ ദിവ്യ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് അലി (ലക്ഷദ്വീപ്) മുഹമ്മദ് ഫൈസല്‍ (പോണ്ടിച്ചേരി), രാജേഷ് കൃഷ്ണന്‍, സണ്ണി കെ അല്ലീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ തിരഞ്ഞെടുക്കപ്പെട്ട ബാബു ഫ്രാന്‍സീസിനെ ആദരിച്ചു. ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍രാജ് നന്ദി പറഞ്ഞു.

Similar News