ഓവര്‍സീസ് എന്‍ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു

Update: 2025-07-07 14:04 GMT

കുവൈറ്റ് സിറ്റി:നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ (എന്‍ സി പി- എസ് പി) യുടെ വര്‍ക്കിംഗ് പ്രസിഡണ്ട് ശ്രീമതി സുപ്രിയ സുലെ എം പി യുടെ ജന്മ ദിനത്തോട നുബന്ധിച്ച് ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റി 'രാഷ്ട്രീയ മാതൃശക്തി ദിവസ്' സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ഓവര്‍സീസ് എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ സ്വാഗതം പറഞ്ഞു.ഓവര്‍സീസ് എന്‍സിപി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് എന്‍ സി പി - എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷനും പ്രവര്‍ത്തക സമിതി അംഗവുമായ ഫ്രാന്‍സീസ് ഉദ്ഘാടനം നിര്‍വഹിച്ചു . മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കണ്‍വീനര്‍ ദിവ്യ അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സണ്ണി മിറാന്‍ഡ (കര്‍ണ്ണാടകം) ആശംസ നേര്‍ന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ പിന്റോ , സണ്ണി കെ അല്ലീസ് രാജേഷ് കൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍ നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്

https://we.tl/t-glDFFb9d31

അരുള്‍ രാജ് കെ.വി.

ജനറല്‍ സെക്രട്ടറി

ഒ.എന്‍ സി പി - കുവൈറ്റ്

00965 65637374

Similar News