ഗ്യാസ് ടാങ്കറും ബുൾഡോസറും തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഉഗ്രശബ്ദത്തിൽ കൂട്ടിയിടി; തീ ആളിക്കത്തി ആശങ്ക; കുവൈറ്റിൽ പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം

Update: 2025-03-18 13:08 GMT

കുവൈറ്റ്: കുവൈറ്റിൽ വാഹനാപകടം. ഗ്യാസ് ടാങ്കറും ബുൾഡോസറും തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ഉഗ്രശബ്ദത്തിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തീ വരെ ആളിക്കത്തി. അപകടത്തിൽപ്പെട്ട ടാങ്കറിൽ ഉയർന്ന അളവിൽ തീപിടിക്കുന്ന വസ്തുക്കളാണ് ഉണ്ടായിരുന്നത് കാരണമാണ് തീപിടുത്തം ഉണ്ടായത്. ഇത് കാരണം അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.

അപകടം നടന്നപ്പോൾ തന്നെ ജനറൽ ഫയർ ഫോഴ്‌സിനെ ഉടൻ അറിയിക്കുകയും അപകടകരമായ വസ്തുക്കളിൽ വിദഗ്ധരായ ടീമുകളെയും അൽ ബൈറഖ് ടീമിനെയും സംഭവസ്ഥലത്തേക്ക് അയച്ച് തകർന്ന വാഹനങ്ങളിൽ നിന്ന് മരിച്ചയാളുടെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. രണ്ടാമത്തെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കേസ് എടുത്തതായും അധികൃതർ അറിയിച്ചു.

Tags:    

Similar News