കുവൈറ്റിൽ ജോലിസ്ഥലത്ത് പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; അധികൃതർ സ്ഥലത്തെത്തി

Update: 2025-10-14 13:36 GMT

കുവൈറ്റ്: കുവൈറ്റിലെ അൽ-മുത്‌ലായിൽ ഒരു പ്രവാസി ജീവനൊടുക്കിയ നിലയിൽ. 61 വയസ്സുള്ള അറബ് വംശജനായ പ്രവാസിയാണ് ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ ഇത് ആത്മഹത്യയാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ രാത്രിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഒരു കുവൈത്തി പൗരനാണ് അൽ-മുത്‌ലായിലെ ജോലിസ്ഥലത്ത് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിൽ വിവരം നൽകിയത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, ഡിറ്റക്ടീവുകൾ, ഫോറൻസിക് വിദഗ്ധർ, ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ സംഭവസ്ഥലത്തെത്തി.

മൃതദേഹം കോവിഡ്-19 പ്രോട്ടോക്കോളുകൾ പാലിച്ച് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി അയക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെ ആത്മഹത്യയായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. 

Tags:    

Similar News