കുവൈറ്റിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടി ശബ്ദത്തിൽ നടുങ്ങി പ്രദേശം; ഒരാൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

Update: 2025-04-08 10:32 GMT

കുവൈറ്റ്: കുവൈറ്റിലെ ജഹ്‌റ എക്‌സ്പ്രസ് വേയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒന്നിലേറെ പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ട്രാഫിക് പട്രോളിംഗ് സംഘവും ആംബുലൻസുകളും ഉൾപ്പെടെയുള്ള എമർജൻസി രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തി.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News