കുവൈറ്റിൽ താമസസ്ഥലത്ത് വെച്ച് പ്രവാസി ആത്മഹത്യക്ക് ശ്രമിച്ചു; കൈഞരമ്പുകൾ മുറിച്ച നിലയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പിന്നിലെ കാരണം വ്യക്തമല്ല

Update: 2025-11-09 05:16 GMT

കുവൈറ്റ്: കുവൈറ്റിലെ താമസസ്ഥലത്ത് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച ഏഷ്യൻ പ്രവാസിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പുകൾ മുറിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ സംഭവസ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഇദ്ദേഹം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

സംഭവത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും, പ്രവാസി ജീവനൊടുക്കാൻ ശ്രമിച്ച കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജബ്രിയാ പ്രദേശത്തുള്ള താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ആത്മഹത്യാ ശ്രമം നടത്തിയത്. സഹപ്രവർത്തകരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓപ്പറേഷൻസ് റൂമിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് പട്രോൾ, ആംബുലൻസ് ടീമുകൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയായിരുന്നു.

Tags:    

Similar News