റോഡിലൂടെ മണിക്കൂറിൽ 191 കിലോമീറ്റർ വേഗതയിൽ കുതിച്ചുപാഞ്ഞ് കാർ; പോക്ക് കണ്ട് വഴിയാത്രക്കാർ അടക്കം മാറിനിന്നു; പിന്നാലെ എട്ടിന്റെ പണി

Update: 2025-11-14 08:03 GMT

കുവൈറ്റ്: കുവൈറ്റിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് വകുപ്പ് ശക്തമായ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന പരിശോധനകളിൽ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 149 വാഹനങ്ങൾ പിടിച്ചെടുത്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ സംഭവം മണിക്കൂറിൽ 191 കിലോമീറ്റർ വേഗതയിൽ അമിതമായി വാഹനം ഓടിച്ചയാളെ പിടികൂടിയതാണ്.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നടത്തിയ ഫീൽഡ് ക്യാമ്പയിനിനിടെയാണ് ഈ നിയമലംഘനം കണ്ടെത്തിയത്. മൊബൈൽ റഡാർ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഈ ഉയർന്ന വേഗത രേഖപ്പെടുത്തിയത്.

രാജ്യത്തുടനീളമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള ട്രാഫിക് വകുപ്പിന്റെ തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചയാൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. 

Tags:    

Similar News