സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ഇടവക വജ്രാ ജൂബിലി കണ്വന്ഷന്
By : സ്വന്തം ലേഖകൻ
Update: 2026-02-23 14:36 GMT
കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25, 26 , 27 ( ബുധന്‍ , വ്യാഴം , വെള്ളി ) ദിവസങ്ങളില്‍ വൈകിട്ട് 7.00 മുതല്‍ 9.00 വരെനാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ പള്ളയില്‍ കണ്വന്ഷന് സംഘടിപ്പിക്കും.
റവ . ഡോ . പ്രകാശ് എബ്രഹാം മാത്യു മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന കണ്‍വെന്‍ഷനില്‍ മുഖ്യ പ്രാസംഗികന് ആയിരിക്കും . കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ക്കായി വികാരി റവ. സിബി പി.ജെ , കുരുവിള ചെറിയാന് ( വൈസ് പ്രസിഡന്റ് ), സെക്രട്ടറി സിജുമോന്‍ എബ്രഹാം , ബിജു സാമുവേല്‍ (ഇടവക ട്രസ്റ്റി ) എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി പ്രവര്‍ത്തിക്കുന്നു