സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കരോള്‍ സംഘടിപ്പിച്ചു
സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോള്‍ സര്‍വീസ് 'പാരില്‍ പ്രകാശമായി' ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകിട്ട് എന്‍. ഇ. സി. കെ, നോര്‍ത്ത് ടെന്റില്‍ വെച്ചു നടത്തപ്പെട്ടു. ഇടവക വികാരി റവ . സിബി പി. ജെ കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കുകയും റവ . അരുണ്‍ ജോണ്‍ (വികാരി അഹമ്മദി ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച്) ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു.
റോയ്. കെ. യോഹന്നാന്‍ ( സെക്രട്ടറി ,എന്‍. ഇ. സി. കെ.) ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഇടവക സെക്രട്ടറി സിജുമോന്‍ എബ്രഹാം സ്വാഗതവും ട്രസ്റ്റി ബിജു സാമുവേല്‍ നന്ദിയും പ്രകാശിപ്പിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളില്‍ നിന്നുമുള്ള നിരവധി പേര്‍ കരോള്‍ സര്‍വീസില്‍ വന്നു