കുവൈത്ത് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു

Update: 2026-01-20 14:55 GMT

കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി സാന്തോം ഫെസ്റ്റ് 2025 എന്ന പേരില്‍ കൊയ്ത്തുത്സവം ആഘോഷിച്ചു.2026 ജനുവരി 16 വെള്ളിയാഴ്ച ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇന്ത്യന്‍ എംബസിയുടെ സെക്കന്‍ഡ് സെക്രട്ടറി ഹരീദ് കേദന്‍ ഷെലാറ്റ് മുഖ്യ സന്ദേശം നല്‍കി.

മെറിറ്റ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ. ഗോപകുമാര്‍, അല്‍ മുസൈനി എക്‌സ്‌ചേഞ്ച് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ വിപിന്‍ മാത്യു, നാഷണല്‍ ഇവാഞ്ചലിക്കല്‍ സെക്രട്ടറി റോയി കെ. യോഹന്നാന്‍, കുവൈത്ത് എക്യുമെനിക്കല്‍ ചര്‍ച്ച് ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. ബിനു എബ്രഹാം, സെന്റ് ബേസില്‍ ഇടവക വികാരി ഫാ. അജു കെ. വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ഇടവക ട്രസ്റ്റി റെജി പി. ജോണ്‍ സ്വാഗതവും, ജനറല്‍ കണ്‍വീനറും സഭാ മാനേജിംഗ് കമ്മറ്റി അംഗവുമായ പോള്‍ വര്‍ഗീസ് നന്ദിയും രേഖപ്പെടുത്തി.

ഫാ. ഡോ. ബിജു പാറയ്ക്കല്‍, ഫാ. മാത്യു തോമസ്, ഫാ. ജെഫിന്‍ വര്‍ഗീസ്, ഫാ. ജോമോന്‍ ചെറിയാന്‍, ഫാ. അരുണ്‍ ജോണ്‍, ഇടവക സെക്രട്ടറി ബാബു കോശി, സാന്തോം ഫെസ്റ്റ് കോ-കണ്‍വീനര്‍ പ്രിന്‍സ് തോമസ്,സുവനിയര്‍ കണ്‍വീനര്‍ ജോണ്‍ വി. തോമസ്, ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്‌സ് പണിക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.ഈ വര്‍ഷത്തെ സുവനിയര്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു.

ഇതോടനുബന്ധിച്ച് ലിബിന്‍ സ്‌കറിയ, ശ്യാം ലാല്‍, ശ്വേത അശോക്, ഫൈസല്‍, ആരോമല്‍ എന്നിവര്‍ അവതരിപ്പിച്ച സംഗീത സായാഹ്നം, ഡി.കെ ഡാന്‍സ് വേള്‍ഡിന്റെ നൃത്താവതരണം, അദ്ധ്യാത്മിക സംഘടനകളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.രുചികരമായ വിവിധ നാടന്‍ വിഭവങ്ങള്‍, വിവിധയിനം ചെടികളുടെ വില്‍പ്പന, ഗെയിംസ് കോര്‍ണര്‍ എന്നിവ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു

Similar News