തബ് സിറ സംഗമം നാളെ ഹവല്ലി അല്‍സീറില്‍

Update: 2025-10-01 12:33 GMT

കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹവല്ലി ശാഖ സംഘടിപ്പിക്കുന്ന തബ് സിറ സംഗമം നാളെ (ഒക്ടോബര്‍ 2) വൈകുന്നേരം 7.05 ന് ഹവല്ലി മസ്ജിദുല്‍ അല്‍സീറില്‍ നടക്കും.

ഔക്കാഫ് പ്രതിനിധി ശൈഖ് മുഹമ്മദ് അലി സംഗമം ഉദ്ഘാടനം ചെയ്യും. അല്‍ അമീന്‍ സുല്ലമി പ്രാര്‍ത്ഥന പഠനം എന്ന വിഷയത്തിലും അബ്ദുന്നാസര്‍ മുട്ടില്‍ വിശ്വാസം-വിചിന്തനം-വിനയം എന്ന വിഷയത്തിലും ക്ലാസുകളെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9092 8102, 9907 2477, 6582 9673 നമ്പറില്‍ ബന്ധപ്പെടുക

Similar News