ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്ന് ആരോഗ്യമന്ത്രാലയം; ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
Update: 2025-01-05 07:25 GMT
ന്യൂഡല്‍ഹി: ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംഭവത്തില്‍ ഇന്ത്യയിലെ നിരീക്ഷക സംഘം യോഗം ചേര്‍ന്നു.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 വൈറസുമായി നിരവധി സാമ്യതകള്‍ എച്ച്എംപിവിക്കുണ്ട്. വൈറസ് ബാധ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
എന്നാല്‍ ശൈത്യകാലത്തോ ചൂട് കുറഞ്ഞ കാലാവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.