ഭാര്യയുമായി അവിഹിതം ഉണ്ടെന്ന് സംശയം; ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കി; തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം കുത്തി; പിന്നാലെ പോലീസ് സ്റ്റേഷനില്‍ എത്തി തന്നെ ആക്രമിച്ചെന്ന് പ്രതി; പ്രതിരോധിക്കുന്നതിനിടെ പരിക്കേറ്റന്നെ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം; അന്വേഷണത്തില്‍ 'ഒര്‍ജിനല്‍' പ്രതിയെ കണ്ടെത്തി പോലീസ്
തിരുവനന്തപുരം: ഭാര്യയുമായി അവിഹിതം സംശയിച്ച് ടിപ്പര്‍ ഡ്രൈവറായ ഗുണ്ടയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസില്‍ കീഴടങ്ങി. കരകുളം നെടുമ്പാറ തടത്തരികത്ത് വീട്ടില്‍ സാജന്‍ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാജന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഭവത്തില്‍ കരകുളം നെടുമ്പാറ ശ്രീജ ഭവനില്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിതിന്‍ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടില്‍ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനില്‍ അനീഷ് (34) എന്നിവരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഏണിക്കരയിലാണ് സംഭവം.
സംഭവം നടന്നത് ഇങ്ങനെ. അറസ്റ്റിലായ ജിതിന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച്ച രാത്രി ജിതിന്‍ ഉള്‍പ്പെട്ട സംഘം സാജന്റെ വീട്ടില്‍ എത്തുകയും ടിപ്പര്‍ ഡ്രൈവറായ സാജനോട് വാഹനത്തിന് ഓട്ടം ഉണ്ട് എന്ന് പറഞ്ഞ് പുറത്തിറക്കുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം കത്തികൊണ്ട് കുത്തി. പിന്നാലെ ജിതിന്‍ പൊലീസ് സ്റ്റേഷനിലെത്തി തന്നെ സാജന്‍ ആക്രമിച്ചെന്നും പ്രതിരോധിക്കുന്നതിനെ സാജന് പരുക്കേറ്റെന്നുമുള്ള വിവരം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കുത്തില്‍ പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് നഗരത്തിലടക്കം കറങ്ങിയാണ് വിവിധ സ്ഥലങ്ങളില്‍ നിന്നും ബന്ധുക്കളായ കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. സാജനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരണത്തിന് കീഴടങ്ങി. സാജന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആള്‍ ആണെന്ന് പൊലീസ് അറിയിച്ചു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.