വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയ വരന്റെ മുന്നില്‍ ബൈക്കിലെത്തി അഭ്യാസപ്രകടനം നടത്തി യുവാക്കള്‍; വാക്കേറ്റം എത്തിയത് കയ്യാംകളിയില്‍; പരാതി നല്‍കി വരന്‍

Update: 2025-01-12 01:14 GMT

കോഴിക്കോട്: വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്ന സംഘത്തിന്റെ വാഹനങ്ങള്‍ക്ക് മുന്നില്‍ അഭ്യാസ പ്രകടനം. ബൈക്കുകളിലായാണ് യുവാക്കള്‍ അഭ്യാസം നടത്തിയത്. തുടര്‍ന്ന് നടത്തിയ വാക്കേറ്റം അവസാനം കയ്യാംകളിയില്‍ അവസാനിച്ചു. താമരശ്ശേരി - ബാലുശ്ശേരി റോഡില്‍ ചുങ്കത്ത് വെച്ചായിരുന്നു സംഭവം.

താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വരനും സംഘവും. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് യുവാക്കളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഒടുക്കം റോഡിന് മധ്യത്തില്‍ വെച്ച് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കാളിയായി. ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മദ്യക്കുപ്പികളുമായാണ് കാറിനുള്ളില്‍ ഉള്ളവരെ നേരിടാനായി എത്തിയതെന്നാണ് പരാതി.

Tags:    

Similar News