കാസര്‍കോട് കൂട്ട ആത്മഹത്യ; ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു: മറ്റൊരു മകന്റെ നില അതീവ ഗുരുതരം: ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി

കാസര്‍കോട് കൂട്ട ആത്മഹത്യ; ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു

Update: 2025-08-28 03:15 GMT

കാഞ്ഞങ്ങാട്: അമ്പലത്തറയില്‍ ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. അമ്പലത്തറ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകന്‍ രാജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യ നടന്ന വിവരം നാട് അറിഞ്ഞത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൂന്നുപേരും മരിച്ചത്. കര്‍ഷകനാണ് ഗോപി. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന ആസിഡ് ഉപയോഗിച്ചാണ് ജീവനൊടുക്കിയതെന്നാണ് നിഗമനം.

Tags:    

Similar News