മുന്‍ ഡിജിപി അബ്ദുള്‍ സത്താര്‍കുഞ്ഞ് അന്തരിച്ചു; വിട പറഞ്ഞത് 1997 ജൂണ്‍ 5 മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സേവനം അനുഷ്ഠിച്ചു
മുന്‍ ഡിജിപി അബ്ദുള്‍ സത്താര്‍കുഞ്ഞ് അന്തരിച്ചു;
By : സ്വന്തം ലേഖകൻ
Update: 2025-01-13 04:38 GMT
തിരുവനന്തപുരം: മുന്‍ ഡിജിപി തിരുവനന്തപുരം ഹീരയില്‍ അബ്ദുള്‍ സത്താര്‍കുഞ്ഞ് അന്തരിച്ചു. 85 വയസ്സായിരുന്നു. 1997 ജൂണ്‍ 5 മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജയില്‍ ഡിജിപിയായും അബ്ദുള്‍ സത്താര്‍കുഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963ലാണ് അബ്ദുല്‍ സത്താര്‍ കുഞ്ഞ് പൊലീസ് സര്‍വീസില്‍ ചേരുന്നത്. ഖബറടക്കം ഇന്ന് വൈകീട്ട് ഇശാഅ് നമസ്കാരാനന്തരം പൂന്തുറ പുത്തന്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.