വ്യവസായ പ്രമുഖന്‍ സേവ്യര്‍ സെബാസ്റ്റ്യന്‍ പുല്ലാംകളം അന്തരിച്ചു; എറണാകുളം ലിസി ഹോസ്പിറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു; വിട പറഞ്ഞത് കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തി
വ്യവസായ പ്രമുഖന്‍ സേവ്യര്‍ സെബാസ്റ്റ്യന്‍ പുല്ലാംകളം അന്തരിച്ചു
കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യര്‍ സെബാസ്റ്റ്യന്‍ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിന്‍ചുവട് പുല്ലാംകളം (ആശിര്‍വാദ്) വീട്ടിലായിരുന്നു അന്ത്യം.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് മാനേജിങ് ഡയറക്ടര്‍, സെയില്‍ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റല്‍, വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വരാപ്പുഴ കൊങ്ങോര്‍പ്പിള്ളി വിതയത്തില്‍ കുടുംബാംഗമായ തങ്കമ്മയാണ് ഭാര്യ. മക്കള്‍: ആല്‍ഫി, ആനി, അഞ്ജു. മരുമക്കള്‍: മാത്യു, ലൂയിസ്, രവി. പരേതന്റെ സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെന്റ് മാത്യൂസ് പള്ളിയില്‍ നടക്കും.