വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം; മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

Update: 2024-12-22 14:45 GMT

ചെന്നൈ: വാരാന്ത്യ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ അപകടം. മലയാളി സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു. തമിഴ്‌നാട് ചെങ്കല്‍പ്പേട്ടിന് സമീപം പള്ളിക്കരയിലാണ് അപകടം. ചെന്നൈയില്‍ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുല്‍ (24) എന്നിവരാണ് മരിച്ചത്.

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. മദ്യപിച്ച് അമിതവേഗത്തില്‍ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് നിഗമനം.

Tags:    

Similar News