മീഡിയവണ്‍ സീനിയര്‍ ക്യാമറാമാന്‍ അനൂപ് സി.പി അന്തരിച്ചു; പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ അന്ത്യം

മീഡിയവണ്‍ സീനിയര്‍ ക്യാമറാമാന്‍ അനൂപ് സി.പി അന്തരിച്ചു

Update: 2025-12-31 11:54 GMT

കോഴിക്കോട്: മീഡിയവണ്‍ സീനിയര്‍ ക്യാമറാമാന്‍ അനൂപ് സി.പി ( 45 ) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ഓടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. കോഴിക്കോട് പാലത്ത് ഊട്ടുകുളം സ്വദേശിയാണ്. മീഡിയവണ്‍ ഡല്‍ഹി, കോഴിക്കോട് ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചിരുന്ന അനൂപ് മീഡിയവണ്‍ ന്യൂസ് ഫ്‌ലോറിലെ ക്യാമറാ മാനായിരുന്നു.

റഷിലയാണ് ഭാര്യ. ആദി ദേവ് ഏക മകനാണ്. മീഡിയവണ്‍ ഹെഡ്ക്വാര്‍ടേഴ്‌സില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും.

Tags:    

Similar News