'മുന്‍ഷി' അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു; തിരുവനന്തപുരത്ത് വെച്ച് രാത്രി റോഡില്‍ കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
'മുന്‍ഷി' അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-01-05 04:49 GMT
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസില മുന്‍ഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ അഭിനേതാവായിരുന്ന ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.
രാത്രി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏറെക്കാലം മുന്‍ഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാര്‍.