സിപിഐ നേതാവ് എസ് കുമാരന്റെ ഭാര്യാ ശാന്താമ്പികാ ദേവി അന്തരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-11-18 04:57 GMT
തിരുവനന്തപുരം: സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന എസ് കുമാരന്റെ ഭാര്യ ശാന്താമ്പികാ ദേവി (86) അന്തരിച്ചു. റിട്ടയേര്‍ഡ് സബ് രജിസ്റ്റാര്‍ ആയിരുന്നു . തിരുവനന്തപുരം ഫോര്‍ട്ട് പത്മാ നഗര്‍ 58 ല്‍ എസ് കെ അസോസിയേറ്റ്സ് ഉടമയായ മകന് എസ് കെ സന്തോഷിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.