റാന്നിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

റാന്നിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Update: 2025-10-12 14:06 GMT

റാന്നി: കുളിക്കാനിറങ്ങിയ യുവാവ് പമ്പാ നദിയില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം മുട്ടത്തറ വലിയതുറ സ്വദേശി ഷൈനു (45) വാണ് മരിച്ചത്. രാവിലെ ഒമ്പതു മണിയോടെ പമ്പാനദിയിലെ ഭജനമഠം കടവില്‍ കുളിക്കാനിറങ്ങിയതാണ് ഇയാള്‍. ഒപ്പമുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍ അറിയിച്ചത് അനുസരിച്ച് റാന്നി ഫയര്‍സ്റ്റേഷനിലെ സേന വിഭാഗം സ്ഥലത്ത് എത്തി തെരച്ചില്‍ നടത്തി. പിന്നിട് പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീമെത്തി നടത്തിയ തെരച്ചിലില്‍ കടവില്‍ നിന്ന് 20 മീറ്റര്‍ മാറിയുള്ള സ്ഥലത്തു നിന്ന് മൃതദേഹം കണ്ടെടുത്തു.

ഷൈനു പുതുശ്ശേരിമലയില്‍ നിന്ന് വിവാഹം കഴിച്ച് താമസിച്ചു വരുകയായിരുന്നു. പിന്നീട് വിവാഹബന്ധം വേര്‍പെടുത്തി തിരികെ തിരുവനന്തപുരത്തിന് മടങ്ങിയിരുന്നു. റാന്നി ഭാഗത്ത് ജോലിയുണ്ടെങ്കില്‍ വന്ന് ചെയ്തു പോയിരുന്നു. മക്കള്‍: ശ്രിജിത്ത്, സിദ്ധാര്‍ത്ഥ് (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍). പോലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം രാത്രിയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

Tags:    

Similar News