വെയിറ്റിങ് ഷെഡിന്റെ തറയില്‍ ഗര്‍ത്തം; രണ്ടു വിദ്യാര്‍ഥിനികള്‍ ഒഴുക്കു തോട്ടിലേക്ക് വീണു; രക്ഷപ്പെടുത്തി യുവാവ്

രണ്ടു വിദ്യാര്‍ഥിനികള്‍ ഒഴുക്കു തോട്ടിലേക്ക് വീണു

Update: 2024-12-03 14:43 GMT

കിളിവയല്‍: വെയിറ്റിങ് ഷെഡിന്റെ അടിത്തറ തകര്‍ന്ന് രൂപം കൊണ്ട ഗര്‍ത്തത്തിലുടെ വിദ്യാര്‍ഥിനികള്‍ ഒഴുക്കുള്ള തോട്ടില്‍ വീണു. കണ്ടു നിന്ന യുവാവ് രക്ഷപ്പെടുത്തി. കിളിവയല്‍ സെന്റ് സിറിള്‍സ് കോളജിലെ ആശ, കാവ്യ എന്നീ ബിരുദ വിദ്യാര്‍ത്ഥിനികളാണ് തോട്ടില്‍ വീണത്. ബസ് കാത്തുനിന്ന യാത്രക്കാരനായ കിളിവയല്‍ സ്വദേശി അനിയുടെ സമയോജിതമായ ഇടപെടല്‍ കാരണം വിദ്യാര്‍ഥിനികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.

ചൊവ്വ രാവിലെ 9.30-ന് എം.സി.റോഡില്‍ കിളിവയല്‍ ജങ്ഷനിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ അടിത്തറയാണ് തകര്‍ന്നത്. കോളേജിലേക്ക് പോകാന്‍ ബസിറങ്ങിയ വിദ്യാര്‍ഥിനികള്‍ കാത്തിരിപ്പു കേന്ദ്രത്തിനുള്ളില്‍ കയറി. തുടര്‍ന്ന് ഇവരുടെ ബാഗ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലെ കെട്ടില്‍ വച്ചതും അടിത്തറ തകരുകയുമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ അനി പറഞ്ഞു. തോടിനോട് ചേര്‍ന്നാണ് കാത്തിരിപ്പു കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

Tags:    

Similar News