'നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം'; ഖമേനി കൊലപാതകത്തെ അപലപിച്ച് പുടിന്‍; പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമെന്ന് ചൈനയും; യുഎസിന്റെ ഗുണ്ടായിസമെന്ന് ഉത്തര കൊറിയയും
'നടന്നത് ഹീനമായ കൊലപാതകം, റഷ്യ ഇറാനൊപ്പം'; ഖമേനി കൊലപാതകത്തെ അപലപിച്ച് പുടിന്‍
മോസ്‌കോ: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ നേയിയുടെ വധത്തെ അപലപിച്ച് റഷ്യ. നടന്നത് ഹീനമായ കൊലപാതകമെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയിച്ചു. റഷ്യ ഇറാനൊപ്പമാണ്. ഇസ്രയേലും അമേരിക്കയും നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും പുടിന്‍ വ്യക്തമാക്കി.
'അന്താരാഷ്ട്ര നിയമങ്ങളും മാനുഷ്യ ധാര്‍മികതയും കാറ്റില്‍പ്പറത്തി നടത്തിയ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമോന്നത നേതാവ് സയിദ് അലി ഖമേനിയുടെയും കുടുംബാംഗങ്ങളുടെയും ഹീനമായ കൊലപതകങ്ങളില്‍ എന്റെ അനുശോചനം സ്വീകരിക്കുക,'ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന് എഴുതിയ കുറിപ്പില്‍ പുടിന്‍ പറഞ്ഞു. റഷ്യയില്‍ സൗഹൃദപരമായ റഷ്യന്‍-ഇറാനിയന്‍ ബന്ധങ്ങളുടെ വികാസത്തിന് വ്യക്തിപരമായി വളരെയധികം സംഭാവന നല്‍കിയ ഒരു മികച്ച രാഷ്ട്രതന്ത്രജ്ഞനായി ആയത്തുള്ള ഖമനേയി ഓര്‍മിക്കപ്പെടുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ ആക്രമണങ്ങളെ അപലപിച്ച് ഉത്തരകൊറിയ. നടന്നത് ഇറാന്റെ പരമാധികാരത്തിലേക്കുള്ള നിയമവിരുദ്ധ കടന്നുകയറ്റമാണെന്ന് ഇറാന്‍. യുഎസിന്റെ ഗുണ്ടായിസം പ്രതീക്ഷിച്ചിരുന്നതാണെന്നും ഉത്തരകൊറിയ പ്രസ്താവനയില്‍ പറഞ്ഞു. ചൈനയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ഇറാന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനമാണെന്ന് ചൈന പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഇറാന്‍ ഭരണകൂടത്തിന്റെ ആസ്ഥാനം തകര്‍ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. ഈ ആക്രമണത്തിലാണ് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് എന്നാണ് കരുതുന്നത്. നേരത്തെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ മാത്രമായിരുന്നു പുറത്തുവന്നിരുന്നത്.
'ഓപ്പറേഷന്‍ റോറിംഗ് ലയണ്‍ ആരംഭിച്ച ശേഷം ടെഹ്റാന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇറാനിയന്‍ ഭീകര ഭരണകൂടത്തിന്റെ ആസ്ഥാനത്ത് ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തുന്നു. കഴിഞ്ഞ ദിവസം വ്യോമപാതയില്‍ ആധിപത്യം നേടുന്നതിനായി ഐഎഎഫ് വലിയ തോതില്‍ ആക്രമണങ്ങള്‍ നടത്തി,' വീഡിയോയ്ക്കൊപ്പം ഐഡിഎഫ് കുറിച്ചു.