അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യ ബസിലും ഓട്ടോയിലും ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്; മൈലപ്രയിലെ അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ല

അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യ ബസിലും ഓട്ടോയിലും ഇടിച്ചു

Update: 2024-12-05 14:16 GMT

പത്തനംതിട്ട: മൈലപ്ര പള്ളിപ്പിടിക്ക് സമീപം ആന്ധ്രപ്രദേശ് അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച് 11 പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലെന്ന് ജനറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ദര്‍ശനം കഴിഞ്ഞു മടങ്ങിയ ഭക്തര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയില്‍ കാര്‍ വരുന്നത് കണ്ട് ബസ് വശത്തേക്ക് ഒതുക്കി നിറുത്തി. ബസില്‍ വന്നിടിച്ച് കറങ്ങിയ കാര്‍ പിന്നാലെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. ബസിന്റെ ഡ്രൈവര്‍ വശത്തെ ബോഡി ഇളകിപ്പോയി.ഓട്ടോറിക്ഷതലകീഴായിമറിഞ്ഞു.

ബസിലുംഒട്ടോറിക്ഷയിലുംസഞ്ചരിച്ചശോഭനകുമാരി,അനിതജോണ്‍,മോളിജോണ്‍,ലക്ഷ്മി,ലീല,അച്യുതന്‍,സതീഷ്‌കുമാര്‍കാറിലുണ്ടായിരുന്ന ആന്ധ്ര അന്നമയ ജില്ലയിലെ ഹസനാപുരം സ്വദേശികളായ സുബ്ബറായിഡു, വെങ്കിട്ടകൃഷ്ണ, സോമനാഥസിന്‍ഹ, രവീന്ദ്ര എന്നിവര്‍ക്ക് നിസാര പരിക്കുകളേറ്റു.


കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിലെ ഡീസല്‍ ചോര്‍ന്ന് റോഡില്‍ ഒഴുകിപ്പരന്നത് ഫയര്‍ഫോഴ്‌സ് വെള്ളം ഒഴിച്ച് നീക്കി.

Tags:    

Similar News