റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന് കത്തിച്ച കേസിലെ പ്രതി പൊലിസ് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു; കടന്നുകളഞ്ഞത് പൊലീസിനെ കബളിപ്പിച്ച് ജനല്‍ വഴി ചാടി; മുങ്ങിയത് കുടക് പൊലീസ് ഏറെ പണിപ്പെട്ട് പിടികൂടിയ അങ്കുര്‍ റാണ

റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന് കത്തിച്ച കേസിലെ പ്രതി പൊലിസ് തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു

Update: 2024-11-04 14:14 GMT

കണ്ണൂര്‍: ദക്ഷിണേന്ത്യയെ തന്നെ ഞെട്ടിച്ച അരുംകൊലപാതകം നടത്തിയ കേസിലെ പ്രതി പൊലീസ് തെളിവെടുപ്പിനിടെ മുങ്ങി.

ഹൈദരാബാദ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലെ മുഖ്യപ്രതി അങ്കൂര്‍ റാണയാണ് (31) തെളിവെടുപ്പിനിടയില്‍ പൊലിസ് കസ്റ്റഡിയില്‍ നിന്നും മുങ്ങിയത്. തെലങ്കാനയിലെ ഉപ്പല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസസ്ഥലത്തു നിന്നാണ് പ്രതി രക്ഷപ്പെട്ടത്.

കുടക് പൊലീസിന് ഏറെ ശ്രമഫലമായി അന്വേഷണത്തില്‍ പിടികൂടിയ പ്രതിയാണ് രാത്രിയില്‍ കാവലില്‍ ഉണ്ടായിരുന്ന പൊലീസിനെയും കബിളിപ്പിച്ച് ജനല്‍ വഴി ചാടി രക്ഷപെട്ടത്. കുറ്റകൃത്യം നടന്ന സ്ഥലമായ ഹൈദരാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഉപ്പലിന് സമീപം, ഉഡുപ്പി ഗാര്‍ഡന്‍ ഹോട്ടലിന്റെ മൂന്നാം നിലയിലാണ് പ്രതികള്‍ ഉള്‍പ്പെടെ എല്ലാവരും താമസിച്ചിരുന്നത്.

രമേഷ്‌കുമാറിനെ കൊന്നശേഷം കുടകിലെ സുണ്ടികുപ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിത്തോട്ടത്തില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസിലാണ് രണ്ടാം ഭാര്യ അടക്കം മൂന്ന് പ്രതികള്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായത്. രണ്ടാം ഭാര്യ ബംഗളൂരുവിലെ ഐടി ജീവനക്കാരിയായ തെലങ്കാന സ്വദേശിനി നിഹാരിക, ഹരിയാന സ്വദേശി അങ്കൂര്‍ റാണ, തെലങ്കാന സ്വദേശിയും ബംഗളൂരുവിലെ താമസക്കാരനുമായ നിഖില്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളായാണ് പൊലിസ് പരിശോധന നടത്തിവരുന്നത്.

Tags:    

Similar News