ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും; പാത്തൂട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണം; കുടത്തില്‍ കെട്ടിവെക്കുന്ന സ്വര്‍ണം തന്ത്രത്തില്‍ കൈക്കലാക്കും; ജിന്നിന്റെ ശക്തികൊണ്ട് സ്വര്‍ണം മാഞ്ഞുപോയെന്ന് വിശ്വസിപ്പിച്ചു; ഗഫൂറില്‍ നിന്നും 596 പവന്‍ സ്വര്‍ണ്ണം തട്ടിയ ജിന്നുമ്മയുടെ ആഭിചാരം ഇങ്ങനെ
ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ഷമീമ പാത്തൂട്ടിയായി മാറും
കാസര്‍കോട്: കാസര്‍കോട്ട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിനെ കൊലപ്പെടുത്തി കേസില്‍ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ അറസ്റ്റിലായത് പോലീസിന്റെ അന്വേഷണം മികവിലാണ്. വീട്ടില്‍ മരിച്ച നിലയിലാണ് ഗഫൂറിനെ കാണപ്പെട്ടത്. ഈ സംഭവമാണ് പോലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുന്നത്. ഇസ്ലാമിക ആഭിചാര സംഘമാണ് കൊലപാതകത്തിന് പിന്നില്‍.
ഇസ്സാമികമായ ജിന്നിനെ തനിക്ക് ആവാഹിക്കാന്‍ കഴിയുമെന്ന് പറഞ്ഞു കൊണ്ടാണ് ഷമീമ തന്റെ അനുയായികളെ വരുതിയിലാക്കുന്നത്. തന്നിലേക്ക് ആഹിക്കപ്പെടുന്ന ജിന്നിനെ ഉപയോഗിച്ചു സാമ്പത്തിക അഭിവൃദ്ധി നേടാനുള്ള ആഭിചാരം ചെയ്തിരുന്നു ജിന്നുമ്മ. ഈ ആഭിചാരത്തിന്റെ പേരിലാണ് ഇവന്‍ പ്രവാസി വ്യവസായി ഗഫൂറിനെ വെട്ടിലാക്കിയത്. സ്വര്‍ണം ഇരട്ടിപ്പിക്കാന്‍ തന്റെ സിദ്ധികൊണ്ട് സാധിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു ഷമീമ. ഈ കെണിയില്‍ ഗഫൂര്‍ വീഴുകയും ചെയ്തു.
596 പവന്‍ സ്വര്‍ണ്ണമാണ് സംഘം തട്ടിയത്. തന്നെ കബളിപ്പിച്ചു ജിന്നുമ്മ സ്വര്‍ണം തട്ടിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഗഫൂര്‍ സ്വര്‍ണം തിരികെ ചോദിച്ചത്. ഇതോടെയാണ് ഷമീമയും സംഘവും കൊലപാതകം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ജിന്നിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഷമീമയുടെ അഭിചാരക്രിയ. ജിന്ന് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ പാത്തൂട്ടിയായി ഷമീമ മാറും. പാത്തുട്ടി പറയുന്ന കാര്യങ്ങള്‍ അനുയായികള്‍ അനുസരിക്കണമെന്നാണ് വെപ്പ്. സ്വര്‍ണം ഇട്ടിപ്പിനായി കുടത്തില്‍ സ്വര്‍ണം കെട്ടിവെക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഇതിനിടെ തഞ്ചത്തില്‍ സ്വര്‍ണം ഇവര്‍ കൈക്കലാക്കി. ജിന്നിന്റെ ശക്തികൊണ് സ്വര്‍ണം മാഞ്ഞുപോയത് എന്നാണ് ഇവര്‍ ഗഫൂറിനെ വിശ്വസിപ്പിച്ചത്.
ഇരിട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുള്‍ ഗഫൂറില്‍ നിന്ന് വാങ്ങിയ സ്വര്‍ണം തിരിച്ച് കൊടുക്കേണ്ടിവരുമെന്ന് കരുതിയായിരുന്നു കൊലപാതം. ജിന്നുമ്മ എന്ന ഷമീമ, ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രില്‍ 14 നാണ് ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ഗഫൂറിനെ പൂച്ചക്കാട്ടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം സംസ്‌കരിച്ചു.
പിന്നീടാണ് 596 പവന്‍ സ്വര്‍ണ്ണം നഷ്ടമായ വിവരം കുടുംബം അറിയുന്നത്. ഇതോടെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പള്ളിഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ആന്തരികാവയവങ്ങള്‍ കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്.
മരണമടഞ്ഞ രാത്രിയില്‍ ഹാജിയുടെ വീട്ടിലുള്ള സിസിടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. വീടിന്റെ മൂന്ന് വശത്തെ വാതില്‍ തുറന്ന് കിടന്നിരുന്നു. മാത്രമല്ല, ഭാര്യയെയും മകളെയും ഹാജി അന്ന് പകല്‍ നേരത്ത് മേല്‍പ്പറമ്പിലെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഹാജിയുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്.
ഏപ്രില്‍ 13 വ്യാഴാഴ്ച പകലാണ് ഹാജി ഭാര്യയെ അവരുടെ വീട്ടിലെത്തിച്ചത്. നോമ്പായതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അത്താഴം കഴിക്കാന്‍ കാറുമായി മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്ന് ഹാജി ഭാര്യയോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. 14-ന് വെള്ളിയാഴ്ച പുലര്‍കാലം അത്താഴത്തിനെത്താതിരുന്നതുമുതല്‍ ഭാര്യ തുടര്‍ച്ചായി ഹാജിയെ ഫോണില്‍ വിളിച്ചുവെങ്കിലും ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ പലരെയും വിളിച്ച് വിവരം പറഞ്ഞതും. അവര്‍ വെള്ളിയാഴ്ച രാവിലെ ഹാജിയുടെ വീട്ടിലെത്തിയതും.
ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഹാജിയുടെ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോള്‍, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തില്‍ മറവുചെയ്തതെങ്കിലും, ഹാജി ബന്ധുക്കള്‍ പലരില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ഉരുപ്പടികള്‍ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്.
ഭാര്യയോടും സ്വന്തം സഹോദരിമാരോടും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് ഹാജി ശേഖരിച്ച മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോയ വഴികള്‍ നിഗൂഢത നിറഞ്ഞതാണ്. ഹാജിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇളയ സഹോദരന്‍ ഷെരീഫ് ഹാജി പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഗഫൂര്‍ ഹാജിയും ഇബ്രാഹിം ഹാജിയുടെ മക്കളുമടങ്ങുന്നവര്‍ ഷാര്‍ജയില്‍ വ്യാപാരികളാണ്. അഞ്ചോളം ഷോപ്പുകള്‍ ഈ കുടുംബത്തിന് ഷാര്‍ജയിലുണ്ട്.
മൃതദേഹം കബറടക്കിയ ശേഷം വീട്ടിലെത്തിയ ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ നടുക്കുന്ന വിവരം മറ നീക്കി പുറത്തുവന്നത്.ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളില്‍ വീട്ടുകാര്‍ അന്വേഷിച്ചുവെങ്കിലും സ്വര്‍ണ്ണാഭരണങ്ങള്‍ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയതായി വിവരമില്ല.
ഇതോടെയാണ് ജിന്നുമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ദുര്‍മന്ത്രവാദിനി അവരുടെ ഭര്‍ത്താവ് സംശയമുള്ള രണ്ട് പേരുകള്‍ സൂചിപ്പിച്ച് എം.സി. ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മിലാണ് പൊലീസില്‍ പരാതി നല്‍കിയത്. പൂച്ചക്കാട് പ്രദേശത്ത് 80 ശതമാനം വീടുകളിലും താന്‍ സന്ദര്‍ശിക്കാറുണ്ടെന്ന ജിന്നുമ്മയുടെ ശബ്ദരേഖ കൂടി പുറത്തുവന്നിരുന്നു.
അത്യാഢംബര വീട്ടിലാണ് ജിന്നുമ്മ കഴിഞ്ഞിരന്നത്. ആഭിചാരക്രിയ ഒഴിച്ചിച്ചു മറ്റാരു തൊഴിലും ഇല്ലാത്ത ജിന്നുമ്മയുടെ ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള വീടിനായി 1 കോടി രൂപയോളം ചിലവഴിച്ചു നിര്‍മ്മിച്ച ആഡംബര സംവിധനങ്ങളുണ്ട്. കൂറ്റന്‍ മതില്‍ക്കെട്ടും ചുറ്റും സി.സി.ടി.വി. ക്യാമറകളും അകത്തളം അറബിക് മാതൃകയില്‍ ക്രമീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്. ഇവിടെ നിന്ന് സ്വര്‍ണം കണ്ടത്താന്‍ സാധിച്ചിരുന്നില്ല.