മേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്‍! ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....

Update: 2025-11-27 05:55 GMT

കൊച്ചി: ബാര്‍ക്ക് റേറ്റിംഗിന്റെ വിശ്വാസ്യതയെ തകര്‍ക്കും വിധം ഇടപെടല്‍ നടത്തിയത് ഏത് ചാനലെന്ന് തുറന്നു പറയാന്‍ 24 ന്യൂസ് ഭയമോ? ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റേറ്റിങ് കണക്കാക്കുന്ന ഏജന്‍സിയായ ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ ട്വന്റിഫോറിന് ലഭിച്ചു. ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് ശക്തമായ തെളിവുകളിലൂടെ വ്യക്തമായെന്നാണ് ആരോപണം. അപ്പോഴും ഉടമയുടെ പേരോ ചാനല്‍ പേരോ റിപ്പോര്‍ട്ടര്‍ പുറത്തു പറയുന്നില്ല 24 ന്യൂസിന്റെ വെബ് സൈറ്റില്‍ അടക്കം നല്‍കിയ വാര്‍ത്തയില്‍ ചില സൂചനകളുണ്ട്.

2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്‌കോര്‍ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനല്‍ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടര്‍ന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് നമ്പര്‍ അയക്കുന്നു. തുടര്‍ന്ന് വന്ന റേറ്റിംഗില്‍ ഈ നമ്പര്‍ കിറുകൃത്യമായി എന്നതും തട്ടിപ്പിന്റെ തെളിവായി അവശേഷിക്കുന്നു-ഇതാണ് ട്വന്റി ഫോര്‍ ന്യൂസ് പറഞ്ഞു വയ്ക്കുന്നത്. വരുന്ന വാരങ്ങളില്‍ 24 ന്റെ റേറ്റിംഗ് നാലാം സ്ഥാനത്ത് എത്തുമെന്ന് ഇന്നലെ ചാനല്‍ മുതലാളിക്ക് പ്രേംനാഥ് മെസേജ് അയച്ചിട്ടുണ്ട്. അതയാത് പ്രേംനാഥ് ഇപ്പോഴും ബാര്‍ക്കിലുണ്ടെന്ന് സാരം. അതിനൊപ്പം ന്യൂസ് ചാനലുകള്‍ തമ്മിലെ പ്രശ്നമാണ് 24 ന്യൂസ് ഉയര്‍ത്തുന്നതെന്നും വ്യക്തം. ഈ സാഹചര്യത്തില്‍ മറുനാടന്‍ ചില പരിശോധനകള്‍ നടത്തി. ബാര്‍ക്കില്‍ ഓരോ ആഴ്ചയേയും വേര്‍തിരിക്കുന്ന കലണ്ടര്‍ ലഭ്യമാണ്. അത് അനുസരിച്ച് 2025 മേയ് 2നും 8നും 15നും 22നും 29നും ബാര്‍ക്ക് റേറ്റിംഗ് വന്നിട്ടുണ്ട്. മേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും പറയുന്നുണ്ട്.

അതായത് മേയ് 22നാണ് മേയ് 17 കഴിഞ്ഞ് ബാര്‍ക്ക് റേറ്റിംഗ് വന്നത്. ആ ആഴ്ച മലയാളത്തിലെ ന്യൂസ് ചാനലുകളില്‍ 100 പോയിന്റ് കടന്നത് റിപ്പോര്‍ട്ടര്‍ ടിവി മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് 98.25 പോയിന്റ് മാത്രമാണുള്ളത്. ട്വന്റി ഫോറിന് 76.4 പോയിന്റും. റിപ്പോര്‍ട്ടറിന് ഒന്നാം സ്ഥാനത്ത് 105 പോയിന്റുമുണ്ടെന്നതാണ് വസ്തുത. ഈ ആഴ്ചത്തെ ന്യസ് ചാനല്‍ റേറ്റിംഗിനെയാണ് 24 ന്യൂസ് സംശയത്തില്‍ നിര്‍ത്തുന്നത്. ബാര്‍ക്കില്‍ പ്രേംനാഥ് എന്ന ജീവനക്കാരനുണ്ടോ എന്നതും നിര്‍ണ്ണായകമാണ്. ഏതായാലും 24 ന്യൂസ് പരാതി പോലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയിലും ന്യൂസ് ചാനലിന്റെ പേര് പറയുന്നില്ല. അതുകൊണ്ട് തന്നെ തല്‍കാലം പോലീസ് എഫ് ഐ ആര്‍ ഇടില്ല. പ്രാഥമിക അന്വേഷണം ഇക്കാര്യത്തില്‍ സൈബര്‍ സെല്‍ നടത്തും. പ്രാഥമിക അന്വേഷണം ഡിജിപി റവാഡാ ചന്ദ്രശേഖറും സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രമാണ് ഇവിടെ വെളിവാകുന്നതെന്ന് ആരോപിച്ചാണ് 24 ന്യൂസ് വാര്‍ത്ത നല്‍കിയത്. വടക്കന്‍ കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ഒരു കേബിള്‍ നെറ്റ് വര്‍ക്കില്‍ ലാന്‍ഡിംഗ് പേജ് എടുത്ത് റേറ്റിംഗില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കി എന്ന അവകാശ വാദത്തോടെയാണ് ബാര്‍ക്ക് തിരിമറിക്ക് ചാനല്‍ ഉടമ തുടക്കം കുറിച്ചത്. 85 ലക്ഷത്തോളം കേബിള്‍ കണക്ഷനുകളുള്ള കേരളത്തില്‍ ഈ ചെറിയ നെറ്റ് വര്‍ക്കിലെ ലാന്റിംഗ് പേജ് റേറ്റിംഗില്‍ അത്ഭുതങ്ങളുണ്ടാക്കി എന്ന് പരസ്യ ദാതാക്കളേയും ടെലിവിഷന്‍ പ്രേഷകരേയും അതി വിദശ്ധമായി പറ്റിക്കാന്‍ ചാനല്‍ ഉടമയ്ക്കായി എന്നും ട്വന്റി ഫോര്‍ പറഞ്ഞു വയ്ക്കുന്നു. അന്ന് റിപ്പോര്‍ട്ടര്‍ ടിവിയ്ക്കും ലാന്‍ഡിംഗ് പേജുണ്ടായിരുന്നുവെന്നതാണ് വസ്തുത.


24ന്യൂസിനെ നയിക്കുന്നത് ശ്രീകണ്ഠന്‍ നായരാണ്. ശ്രീകണ്ഠന്‍ നായര്‍ പൊതു വേദിയില്‍ ചില സൂചനകള്‍ പുറത്തു വിട്ടിരുന്നു. എസ് കെ എന്‍ എന്ന് അറിയപ്പെടുന്ന ശ്രീകണ്ഠന്‍ നായര്‍ പോലും തട്ടിപ്പു ചാനലിന്റെ പേര് പുറത്തു പറയുന്നില്ല. പലവിധ വിവാദങ്ങളില്‍ കുടുങ്ങിയ ചാനലുടമയാണ് ഇതിന് പിന്നിലെന്ന് 24 ന്യൂസിന്റെ ചര്‍ച്ചയില്‍ വരുന്നവരും ആരോപിക്കുന്നു. ഏതായാലും ബാര്‍ക്കിന്റെ വിശ്വാസ്യതയെയാണ് 24 ന്യൂസ് ചോദ്യം ചെയ്യുന്നത്. അതീവ ഗുരുതര ആരോപണമാണ് 24 ന്യൂസിന്റേത്. ആരോപണ വിധേയനായ ചാനല്‍ ഉടമയ്‌ക്കെതിരെ കള്ളപ്പണ ഇടപാടും ഉന്നയിക്കുന്നു. ഈ സാഹചര്യത്തില്‍ ചാനല്‍ തന്നെ പേര് പുറത്തു പറയണമെന്ന ആവശ്യം പൊതു സമൂഹത്തിലുണ്ട്. ഇതിനുള്ള ധൈര്യം ശ്രീകണ്ഠന്‍ നായര്‍ കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഇതോടൊപ്പം തട്ടിപ്പിന് കളമൊരുക്കാന്‍ യൂട്യൂബ് വ്യൂവര്‍ഷിപ്പിലുംവ്യാപകമായി തട്ടിപ്പു നടത്താന്‍ ഫോണ്‍ ഫാമിംഗ് എന്ന സാങ്കേതിക വിദ്യയും ചാഹല്‍ ഉടമ ഉപയോഗിച്ചു. മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ ഫാമിംഗ് ഏജന്‍സികള്‍ക്ക് കോടികള്‍ നല്‍കി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവര്‍ഷിപ്പ് ഉയര്‍ത്തി റേറ്റിംഗ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കി. ഇതോടൊപ്പം പ്രചരണത്തിന് പെയ്ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേയും കൂട്ടുപിടിച്ചു. അതേസമയം ഇന്ന് 11 മണിക്ക് വരുന്ന ബാര്‍ക്ക് റേറ്റിംഗ് പ്രേംനാഥിന്റെ മഹാമനസ്‌കതയ്ക്ക് അനുസരിച്ചായിരിക്കുമോ എന്ന് കണ്ടറിയാമെന്നും ട്വന്റി ഫോര്‍ പറയുന്നു. അതായത് ഇത്തവണ ട്വന്റി ഫോര്‍ നാലാമത് പോകുമെന്ന സന്ദേശം അയച്ചുവെന്ന ആരോപണം ചര്‍ച്ചയാക്കുകയാണ് ട്വന്റി ഫോര്‍ ഇതിലൂടെ. കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്ന് കണ്ടെത്തിയെന്നും ട്വന്റി ഫോര്‍ പറയുന്നു. ക്രിപ്റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ ആ ചാനല്‍ ഉടമയും തമ്മില്‍ നിരന്തരം ഫോണ്‍വിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ആ വാട്സ് ആപ്പ് ചാറ്റുകളും ട്വന്റിഫോര്‍ പുറത്തുവിട്ടു.


2025 മെയ് 17ന് ചാനല്‍ ഉടമ രാവിലെ 6.19 ന് പ്രേംനാഥിനോട് വാട്ട്സാപ്പ്ചാറ്റിലൂടെ സ്‌കോര്‍ എത്ര എന്ന് ചേദിക്കുന്നു. അതിന് മറുപടിയായി അല്പസമയത്തിനുശേഷം 6.33ന് പ്രേംനാഥ് will update എന്ന് അയക്കുന്നു. 6-35 ന് ചാനല്‍ ഉടമ Okഎന്ന് തിരിച്ച് മെസേജ് അയക്കുന്നു. തുടര്‍ന്ന് അന്നുതന്നെ വൈകീട്ട് 3.10 ന് 113 to 116എന്ന് പ്രേംനാഥ് ചാനല്‍ ഉടമയ്ക്ക് റേറ്റിംഗ് നമ്പര്‍ അയക്കുന്നു. തുടര്‍ന്ന് വന്ന റേറ്റിംഗില്‍ ഈ നമ്പര്‍ കിറുകൃത്യമായി എന്നതും തട്ടിപ്പിന്റെ തെളിവായി അവശേഷിക്കുന്നു. ചാനല്‍ ഉടമയെ നിരന്തരം വിളിച്ച് ഉദ്ദേശിച്ച പ്രതികരണം കിട്ടാതിരുന്നപ്പോള്‍ 'Sorry, plz do the commitment' എന്ന മറുപടിയും പ്രേംനാഥ് അയച്ചു. ഇതിന് മറുപടിയായി ചാനല്‍ ഉടമയുടെ PAID എന്ന മെസേജിന് പ്രേംനാഥിന്റെ മറുപടി ഒരു തംപ്സ്അപ് ആയിരുന്നു. വരുന്ന വാരങ്ങളില്‍ 24 ന്റെ റേറ്റിംഗ് നാലാം സ്ഥാനത്ത് എത്തുമെന്ന് ഇന്നലെ ചാനല്‍ മുതലാളിക്ക് പ്രേംനാഥ് മെസേജ് അയച്ചിട്ടുണ്ട്.



Tags:    

Similar News