'പാമ്പും ഏണിയും' ചേര്‍ന്ന് 'ഏണിയും പാമ്പും' കളിക്കാന്‍ ആഗ്രഹിക്കുന്നവരെ ഹണിട്രാപ്പില്‍ വീഴ്ത്തും; അധ്യാപകനെ അടിച്ചാലും മരം മുറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയാലും പിന്നെ സുരക്ഷിതര്‍; വഴുതക്കാട്ടുള്ള വനം വകുപ്പ് ആസ്ഥാനത്ത് 'വന്യമൃഗ ശല്യം'! സെക്രട്ടറിയേറ്റിലെ മൂന്ന് ഏമാന്മാര്‍ വീഡിയോയില്‍ കുടുങ്ങിയെന്ന് ആക്ഷേപം; ഏമാനും കുടുങ്ങിയോ എന്ന് സംശയം; അന്വേഷണം തുടങ്ങി പോലീസ് ഇന്റലിജന്‍സ്
തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട്ടുള്ള വനം വകുപ്പ് ആസ്ഥാനത്ത് 'വന്യമൃഗ ശല്യം'! എണിയും പാമ്പുമാണ് ഇവിടെ എല്ലാം നിയന്ത്രിക്കുന്നത്. ഇതിന് പിന്നില്‍ 'ഹണിട്രാപ്പ് മാഫിയ' ആണെന്നാണ് ആരോപണം. പോലീസിലെ ഇന്റലിജന്‍സ് അടക്കം ഈ വിവരം കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. സെക്രട്ടറിയേറ്റിലെ മൂന്ന് വനംവകുപ്പ് 'പ്രധാനികള്‍' സംഭവത്തില്‍ കുടുങ്ങിയെന്നാണ് സംശയം. നിയമസഭാക്കാരനും തൃശൂരുകാരനും പിന്നെ ഒരു കോഴിക്കോടുകാരനും. ഈ മൂന്ന് പേര്‍ക്കെതിരെ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ റിപ്പോര്‍ട്ട് എത്തിയെന്നാണ് സൂചന. ഇവരെ എല്ലാം കൊല്ലത്ത് നിന്നും മടങ്ങിയെത്തിയ ശേഷം 'താക്കോല്‍ സ്ഥാനങ്ങളില്‍' നിന്നും മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. അതീവ കുത്തഴിഞ്ഞ അവസ്ഥയിലാണ് വനംവകുപ്പ് എന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് ഇന്റലിജന്‍സ് വിശദ അന്വേഷണം ഇക്കാര്യത്തില്‍ തുടരുകയാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയ ഓഫീസറെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ആരോപണം ഉയര്‍ന്ന തസ്തികയിലേക്ക് തന്നെ വീണ്ടും നിയമിച്ച വനം വകുപ്പിന്റെ വിചിത്ര ഉത്തരവ് ഏറെ ചര്‍ച്ചയായിരുന്നു. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് അന്ന് ഇയാളെ വീണ്ടും പഴയ തസ്തികയില്‍ തന്നെ നിയമിച്ച് കൊണ്ട് ഉത്തരവ് ഇറങ്ങിയത്. മരം മില്ല് ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങി എന്നതുള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സ്ഥലം മാറ്റി. പക്ഷേ വിചിത്ര ഉത്തരവിലൂടെ ഇയാള്‍ സ്ഥലത്ത് തിരിച്ചെത്തി. ഇതിന് സമാനമായി നിരവധി ആരോപണമുണ്ടായതി. ആഴ്ചകള്‍ക്ക് മുമ്പ് അദ്ധ്യാപകനെ ഈ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ മര്‍ദിച്ചതായി പരാതിയുമെത്തി. കാറില്‍ കോഴിക്കോട് നിന്ന് വരികയായിരുന്നു അധ്യാപകന്‍. ഇതിനിടയില്‍ മൈലങ്ങാട് വനത്തിനടത്തുവച്ച് ഒരാള്‍ കാറിന് കൈകാണിച്ചു. അയാള്‍ യൂണിഫോമിലല്ലായിരുന്നു. അതിനാല്‍ ത്തന്നെ താന്‍ വണ്ടി നിര്‍ത്തിയില്ലെന്ന് അധ്യാപകന്‍ പറയുന്നു.തുടര്‍ന്ന് റേഞ്ച് ഓഫീസിന് മുന്നിലെത്തിയപ്പോള്‍ യൂണിഫോണിലുള്ള ഒരാള്‍ കാര്‍ തടഞ്ഞു. കുറച്ചുസമയത്തിനകം ഇയാളും അവിടെയെത്തി. വാക്കുതര്‍ക്കമുണ്ടാകുകയും മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നായിരുന്നു പരാതി. മാധ്യമങ്ങള്‍ അടക്കം ഈ ക്രൂരത റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു ചുക്കമുണ്ടായില്ല. ഇയാള്‍ക്കെതിരെയാണ് വനം വകുപ്പിലെ മുതിര്‍ന്ന ഐഎഫ്എസുകാര്‍ പോലും പരാതി പറയാന്‍ ഇടമില്ലാതെ ഓടുന്നത്. ഇതിന് പിന്നില്‍ 'ഹണിട്രാപ്പ്' ഉണ്ടെന്നാണ് ആക്ഷേപം.
ഈ ഉദ്യോഗസ്ഥനൊപ്പം 'പാമ്പായി' ഒരു വനിതാ ജീവനക്കാരിയുമുണ്ട്. ഈ ജീവനക്കാരിയാണ് തുറുപ്പു ചീട്ട്. മാധ്യമ ശ്രദ്ധ ഏറെ കിട്ടുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയ ഈ ഉദ്യോഗസ്ഥയ്ക്കെതിരെ മുമ്പ് വനം വകുപ്പില്‍ ഊമ കത്ത് പ്രചരിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇവര്‍ പറയുന്നിടത്തെല്ലാം ഒപ്പിടുമായിരുന്നു അത്രേ. അന്ന് ആ ഉദ്യോഗസ്ഥന്റെ മകന്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്ന തരത്തിലായിരുന്നു ഊമകത്ത്. അതുകൊണ്ട് തന്നെ സത്യസന്ധനായ ആ വനം വകുപ്പ് ഉദ്യോഗസ്ഥന് 'നാഗ കല്‍പ്പന' അംഗീകരിക്കേണ്ടി വന്നു. പിന്നീട് ഈ രണ്ടു പേരും ചേര്‍ന്ന് സെക്രട്ടറിയേറ്റിലെ ഉന്നതരെ വല വീശി പിടിച്ചു. അങ്ങനെ വീണ മൂന്ന് പേരാണ് കേരളത്തിലെ വനം വകുപ്പിന്റെ നിതാന്ത ശത്രുക്കള്‍. ഇവരുടെ പേര് വിവരം അടക്കം പോലീസ് ഇന്റലിജന്‍സ് മുഖ്യമന്ത്രിയുടെ ഓഫീസിലന് കൈമാറിയിട്ടുണ്ട്. വനംമന്ത്രി എകെ ശശീന്ദ്രന്‍ എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. മുമ്പ് മന്ത്രിയും ഹണിട്രാപ്പില്‍ കുടുങ്ങി രാജിവച്ച ചരിത്രമുണ്ട്. പിന്നീട് കോടതി ഉത്തരവിലൂടെ കുറ്റവിമുക്തി നേടി വീണ്ടും വനംമന്ത്രിയായി. വനംമന്ത്രിയെ മാറ്റാനുള്ള എന്‍സിപിയിലെ കൊടുങ്കാറ്റ് പോലും ശശീന്ദ്രന്‍ തടഞ്ഞു നിര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പമായിരുന്നു ഇതിന് കാരണം. അങ്ങനെ പിണറായി എല്ലാ അര്‍ത്ഥത്തിലും താങ്ങി നിര്‍ത്തിയ മന്ത്രിയുടെ വകുപ്പിലാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്നത്. ഇതില്‍ മുഖ്യമന്ത്രി തീര്‍ത്തും അമര്‍ഷത്തിലാണ്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് വ്യക്തിപരമായി ഈ വസ്തുകള്‍ മുഖ്യമന്ത്രി തിരക്കുമെന്നും സൂചനയുണ്ട്. സിപിഎം സമ്മേളന തിരക്ക് കഴിഞ്ഞാല്‍ ഇതെല്ലാമുണ്ടാകും.
കഴിഞ്ഞ ദിവസം വനംവകുപ്പിലെ സത്യസന്ധനായി കരുതുന്ന ഒരു ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരുന്നു. വനം വകുപ്പിലെ പാമ്പും ഏണിയും ചേര്‍ന്നൊരുക്കിയ കെണിയാണ് ഇത്. ഒരു തെറ്റും ചെയ്തില്ലെന്ന് ഏവരും കരുതുന്ന ഉദ്യോഗസ്ഥനെതിരെയാണ് സെക്രട്ടറിയേറ്റില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ നടപടിക്ക് വിധേയമാക്കിയത്. ഉത്തരവ് ഇറക്കിയവര്‍ക്ക് പോലും ഈ ഉദ്യോഗസ്ഥന്‍ തെറ്റുകാരനല്ലെന്ന് അറിയാം. പക്ഷേ ചെയ്യേണ്ടി വന്നു. സെക്രട്ടറിയേറ്റിലെ മൂന്ന് പേര്‍ 'ഹണിട്രാപ്പില്‍' കുടുങ്ങിയതു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇതു സംബന്ധിച്ച പല തെളിവുകളും പല കേന്ദ്രങ്ങളും ശേഖരിച്ചിട്ടുണ്ട്. സ്ഥലം മാറ്റങ്ങളില്‍ അടക്കം 'പാമ്പും ഏണിയും' മാഫിയ ഗ്യാങ് എല്ലാ തീരുമാനം എടുക്കുന്നതിന് കാരണവും ഹണിട്രാപ്പാണെന്നാണ് വിലയിരുത്തല്‍. അതിനിടെ സെക്രട്ടറിയേറ്റിലെ വിവിഐപിയും ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന സംശയം ചില കേന്ദ്രങ്ങള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. വീഡിയോ കാട്ടി ഭയപ്പെടുത്തുകായണ് 'പാമ്പും ഏണിയും' ഗ്യാങ്ങിന്റെ രീതി. അവര്‍ പലരേയും ഇതു പോലെ കുടുക്കി പലതും നേടിയിട്ടുണ്ട്. ഇനിയും പാമ്പിനെതിരെ നടപടികളുണ്ടായില്ലെങ്കില്‍ വലിയ വിപത്തിലേക്ക് വനം വകുപ്പ് പോകും. തിരുവനന്തപുരത്തെ കണ്ണായ സ്ഥലമാണ് വഴുതക്കാട്. ഈ സ്ഥലത്താണ് വനംവകുപ്പിന്റെ ആസ്ഥാനം. രണ്ടു പേരും ഇവിടെ അല്ല ജോലി ചെയ്യുന്നതെങ്കിലും ആ ടീം എല്ലാ അര്‍ത്ഥത്തിലും ഈ ഓഫീസിനെ നിയന്ത്രിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് വനം വകുപ്പ് ആസ്ഥാനത്ത് 'വന്യ മൃഗശല്യം' രൂക്ഷമെന്ന കാമ്പയിന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അടക്കം നടത്തേണ്ടി വരുന്നത്. എല്ലാവരുടേയും പ്രതീക്ഷ മുഖ്യമന്ത്രിയില്‍ മാത്രമാണ്.
ഫോറസ്റ്റ് ഓഫിസില്‍ നിയമന ഉത്തരവില്ലാതെ എത്തി കസേര കയ്യേറിതടക്കം നിരവധി പരാതികള്‍ വനംവകുപ്പിലെ അട്ടിമറി മാഫിയയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഓഫിസില്‍ അതിക്രമിച്ചു കയറി മണിക്കൂറുകളോളം ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന പരാതി കേസാവുകയും ചെയ്തു. സസ്പെന്‍ഷന്‍ റദ്ദാക്കിയെന്ന പേരില്‍ ഓഫിസിലെത്തി കസേര കയ്യേറിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വനം മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎഫ്ഒയും അറിയിച്ചു. പക്ഷേ ഇതൊന്നും നടപടികളിലേക്ക് എത്തിയില്ല. കാരണം 'പാമ്പും ഏണിയും' ഗ്യാങ് സെക്രട്ടറിയേറ്റില്‍ ഏണിയും പാമ്പും കളിക്കാന്‍ ആഗ്രഹിച്ചവരെ വളച്ചു വീഴ്ത്തിയിരുന്നു. അതുകൊണ്ട് തന്നെ അവ്ര് തീരുമാനിക്കുന്നത് മാത്രമാണ് വനംവകുപ്പില്‍ നടന്നിരുന്നത്.