നിറ തോക്കാണെന്ന് അറിഞ്ഞില്ല; ആര്‍മര്‍ എസ്ഐ പരിശോധിക്കുന്നതിനിടെ വെടിപൊട്ടി; ബാരല്‍ ഭൂമിയിലേക്ക് ഇരുന്നതിനാല്‍ ദുരന്തം ഒഴിവായി; പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വെടിപൊട്ടിയത് ഇന്നു രാവിലെ
പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വെടിപൊട്ടി
പത്തനംതിട്ട: എആര്‍ ക്യാമ്പില്‍ ആര്‍മര്‍ എസ്ഐ തോക്ക് പരിശോധിക്കുന്നതിനിടെ വെടിപൊട്ടി. ബാരല്‍ ഭൂമിയ്ക്ക് അഭിമുഖമായിരുന്നതിനാല്‍ ദുരന്തം ഒഴിവായി. വെടിയുണ്ട തുളഞ്ഞു കയറിയത് നിലത്തേക്കാണ്. ഇന്ന് രാവിലെയാണ് സംഭവം. വലിയൊരു അപകടത്തില്‍ നിന്നും ആര്‍മര്‍ എസ്ഐ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് അദ്ദേഹം ശരിയായ മെതേഡില്‍ തോക്ക് കൈകാര്യം ചെയ്തതു കൊണ്ടു മാത്രമാണ്.
പണം ബന്തവസ് ഡ്യൂട്ടിക്കായി പുറത്തു പോകുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥന്‍ തോക്ക് എടുത്ത് ഉണ്ട നിറച്ച് ലോഡാക്കി വച്ചതിന് ശേഷം ലോഡ് ആണെന്ന വിവരം പറയാതെ ആര്‍മര്‍ എസ്ഐക്ക് പരിശോധനയ്ക്ക് നല്‍കുകയായിരുന്നു. ലോഡഡ് തോക്ക് ആണെന്ന് അറിയാതെ ആര്‍മര്‍ എസ്ഐ തോക്കിന്റെ ബാരല്‍ ഭൂമിയിലേക്ക് പിടിച്ച് ട്രിഗര്‍ പ്രസ് ചെയ്തപ്പോള്‍ വെടി പൊട്ടുകയായിരുന്നു. തറ തുളയുക മാത്രമാണ് ഉണ്ടായത്. ശരിയായ രീതിയില്‍ തോക്ക് കൈകാര്യം ചെയ്തതിനാലാണ് അപകടം ഒഴിവായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു