ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും കാണാതായ വിവാഹിതയായ അമ്മ; രാത്രി വരെ അന്വേഷിച്ചിട്ടും വിവരം കിട്ടാതായപ്പോള്‍ രാത്രി പതിനൊന്ന് മണിക്ക് വിളപ്പില്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ ഭര്‍ത്താവ്; കൊടിയില്‍ ടൂറിസ്റ്റ് ഹോമില്‍ കൈരളി ടിവി ജീവനക്കാരന്‍ മുറി എടുത്തത് വ്യക്തമായ പദ്ധതിയിലോ? ആശയും കുമാറും തമ്മില്‍ എന്ത്? ഉത്തരമില്ലാതെ നിരവധി ചോദ്യങ്ങള്‍

Update: 2025-01-12 05:18 GMT

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ പോലീസ് കണ്ടെത്തിയതിന് പിന്നില്‍ ലോഡ്ജ് ജീവനക്കാരുടെ സംശയത്തില്‍. പോലീസ് എത്തി ആ മുറി ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തളം കെട്ടിക്കിടക്കുന്ന ചോരയാണ്. ഇതിനൊപ്പം കഴുത്തു മുറിച്ച നിലയില്‍ മരിച്ച ആശ. കെട്ടി തൂങ്ങിയ സി കുമാര്‍. ഐഡന്റിറ്റീകാര്‍ഡില്‍ നിന്നാണ് കുമാറിന്റെ കൈരളി ടിവി ബന്ധം തിരിച്ചറിയുന്നത്. രണ്ടു പേരും സുഹൃത്തുക്കളാണ്. പേയാട് സ്വദാശികള്‍. ആശ വിവാഹിതയാണ്. കുമാര്‍ വിവാഹ മോചിതനും. രണ്ടു പേര്‍ക്കും മക്കളുമുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് അതിന് ശേഷമാണ് മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ പോലീസിനെ വിവരം അറിയിച്ചു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നു. പോലീസ് എത്തി മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്.

കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചെന്നാണ് സൂചന. അതിന് ശേഷം തുങ്ങുകയും ചെയ്തുവെന്നാണ് നിഗമനം. കൈരളി ടിവിയുടെ ടെക്‌നിക്കല്‍ വിഭാഗത്തിലാണ് കുമാര്‍ ജോലി ചെയ്യുന്നത്. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള കൊടിയില്‍ ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ആശയ്ക്ക് രണ്ടു മക്കളുണ്ട്. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് വിളപ്പില്‍ശാല പോലീസിന് പരാതി കൊടുത്തിരുന്നു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് സൂചന.

വിളപ്പില്‍ അരുവിപ്പുറം സ്വദേശിനിയാണ് 44 വയസ്സുള്ള ആശ. ശനിയാഴ്ച രാവിലെ അഞ്ചര മണിക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് സുനില്‍കുമാര്‍ വിളപ്പില്‍ പോലീസിന് നല്‍കിയത്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. ഫോണിലും മറ്റും കിട്ടാത്തതിനെ തുടര്‍ന്നാണ് ആശയെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് നല്‍കിയത്. ലോഡ്ജിലെത്തിയ ആശയും കുമാറും തമ്മില്‍ വഴക്കുണ്ടകാനും അതിന് ശേഷം കൊല നടക്കാനുമാണ് സാധ്യതയെന്നാണ് നിഗമനം.

ആശയെ വിളിച്ചു വരുത്താനാണ് ഒരു ദിവസം മുമ്പ് ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണം സംഭവിച്ച സമയം അടക്കം വെളിച്ചത്തു വരൂ. ആശ വന്ന ശേഷം മുറി പിന്നീട് കുമാര്‍ തുറന്നിട്ടില്ലെന്നാണ് സൂചന. ആശ കഴുത്തറുത്ത് മരിച്ചിട്ടും നിലവിളിയോ ഒന്നും പുറത്തുള്ള ആരും കേട്ടതുമില്ല. ഇതും ദുരൂഹമായി തുടരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിക്കുന്നുണ്ട്. കുമാര്‍ വിവാഹ മോചിതനാണ്. രണ്ടു പേരുടേയും ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.




 


Similar News