ശ്വേതാ മേനോന്റെ പരാതിയില്‍ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായി തെളിവ് ഉറപ്പിക്കാന്‍ നടത്തിയ നീക്കത്തിന്റെ ഭാഗമെന്ന് ആരോപണം; അമ്മയില്‍ കുളം കലക്കാന്‍ കാത്തിരുന്ന സിനിമാക്കാര്‍ ഇടപെട്ട് ഹൈപ്പുണ്ടാക്കി; ശ്വേതക്കെതിരെ പരാതികൊടുത്തയാള്‍ ഈ തട്ടിപ്പുകാരനെ സൂക്ഷിക്കണം എന്ന് പറഞ്ഞ പത്രപരസ്യത്തില്‍ ഇടം പിടിച്ചയാള്‍

Update: 2025-08-07 06:25 GMT

കൊച്ചി: ശ്വേതാ മേനോനെതിരായ പരാതിക്ക് പിന്നില്‍ അമ്മയുടെ ഭിന്നതയോ? താര സംഘടനയുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ മത്സരിക്കുമ്പോഴാണ് അപ്രതീക്ഷിത കേസ് എത്തിയത്. താര സംഘടനയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് ഇത് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ താര സംഘടനയ്ക്ക് പുറത്തുള്ളവര്‍ ആ കേസിന് പിന്നിലുണ്ടെന്നാണ് സൂചന. സിനിമാ സംഘടനയുടെ ഒരു വിഭാഗം സംശയ മുന നീട്ടുന്നത് ക്രൈം നന്ദകുമാറിലേക്ക്. പരാതിക്കാരന്‍ മാര്‍ട്ടിന്‍ മേനാഞ്ചേരിയും ക്രൈം നന്ദകുമാറും തമ്മില്‍ ബന്ധങ്ങളുണ്ട്. ഇടക്കാലത്ത് തെറ്റുകയും ചെയ്തുവത്രേ. എങ്കിലും ക്രൈ നന്ദകുമാറിന് ശ്വേതയോടുളള വൈരാഗ്യ ഈ കേസിനെ സ്വാധീനിച്ചുവെന്ന വിലയിരുത്തല്‍ ശക്തമാണ്. അതിനിടെ മാര്‍ട്ടിന്‍ മാനേഞ്ചേരിയ്ക്കെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഓണ്‍ലൈന്‍ പരസ്യവും മറുനാടന് കിട്ടി. ഏതായാലും ഇവര്‍ തമ്മില്‍ പരിചയമുണ്ടെന്നത് വസ്തുതയാണ്.

ശ്വേത മേനോനെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റിലായിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റുചെയ്തിരിക്കുന്നത്. 2024ലായിരുന്നു ഈ കേസ്. യൂട്യൂബ് ചാനലിലൂടെയാണ് നന്ദകുമാര്‍ ശ്വേത മേനോനെതിരേ മോശം പരാമര്‍ശം നടത്തിയത്. ഐടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുകയും ചെയ്തു. ശ്വേതയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. തന്നെ ക്കുറിച്ച് അപകീര്‍ത്തികരമായ പരമാര്‍ശങ്ങളുള്ള വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ശ്വേത മേനോന്‍ പരാതി നല്‍തിയത്. ശ്വേത മേനോന്റെ പരാതിയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പൊലീസ് നിര്‍ദേശം തള്ളിയ ക്രൈം നന്ദകുമാര്‍ തുടര്‍ നടപടികളിലേക്കും കടന്നു. ഇതാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിന്റെ പ്രതികാരമായിരിക്കാം ശ്വേതയ്ക്കെതിരായ കേസെന്ന വിലയിരുത്തല്‍ സിനിമാക്കാര്‍ക്കിടയില്‍ സജീവമാണ്. താര സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് കാലത്ത് കേസ് വന്നതു കൊണ്ട് തന്നെ പലവിധ മാനങ്ങള്‍ കേസിനു വന്നുവെന്നതാണ് വസ്തുത.

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേതാ മേനോനെതിരെ പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ്. ഐ ടി നിയമത്തിലെ സെക്ഷന്‍ 67 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്. ഐ.ആറില്‍ പറയുന്നു. അനാശാസ്യ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി ജൂലായ് 31നാണ് എറണാകുളം സി.ജെ.എം കോടതിയില്‍ പരാതി നല്‍കിയത്. നടിക്കെതിരെ നേരത്തെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതി നിര്‍ദ്ദേശപ്രകാരാണ് പൊലീസ് കേസെടുത്തത്. മുമ്പ് ചില പത്രങ്ങളില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട് മാര്‍ട്ടിന്‍. അതിന് ശേഷം ഓണ്‍ലൈന്‍ സൈറ്റുകളിലെത്തി. ക്രൈം നന്ദകുമാറുമായും സഹകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇയാള്‍ക്കെതിരെ ക്രൈം നന്ദകുമാര്‍ ഓണ്‍ലൈന്‍ പരസ്യവും നല്‍കി. ഈ തട്ടിപ്പു വീരനെ സൂക്ഷിക്കുക എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയത്.

പെണ്‍വാണിഭ കേന്ദ്രം എന്ന് പേരു പറഞ്ഞ് പോലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തി തൃക്കാക്കരയിലെ വീട്ടില്‍ എത്തി ബ്ലാക് മെയില്‍ ചെയ്തുവെന്നാണ് ആരോപണം. പോലീസ് ലുക്കൗട്ട് മാതൃകയില്‍ കട്ടപ്പനക്കാരനെ കുറിച്ച് പോസ്റ്റര്‍ ഇറക്കിയത് ഇയാളുടെ തട്ടിപ്പിനെ കുറിച്ച് അറിയാമെങ്കില്‍ അറിയിക്കണമെന്നായിരുന്നു. ക്രൈം ചീഫ് എഡിറ്ററാണെന്ന് തെറ്റിധരിപ്പിക്കുന്ന വിധം ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും ആരോപിച്ചിരുന്നു. ഒരു പ്രമുഖ പത്രത്തില്‍ നിന്നും പുറത്താക്കിയെന്ന അടക്കം കുറിപ്പിലുണ്ട്. ഈ കുറിപ്പ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്രൈം നന്ദകുമാറിന് മുന്‍ പരിചയമുള്ള വ്യക്തിയാണ് ശ്വേതയ്‌ക്കെതിരായ പരാതിക്കാരന്‍ എന്ന് വ്യക്തമാണ്. പക്ഷേ പഴയ ശത്രുത മാറിയോ എന്ന് മാത്രം ആര്‍ക്കും അറിയില്ല. ഏതായാലും ക്രൈം നന്ദകുമാറിനെതിരായ കേസില്‍ പോലും ഇപ്പോള്‍ പോലീസ് എടുത്ത എഫ് ഐ ആര്‍ നിര്‍ണ്ണായകമാണ്.

ശ്വേതാ മേനോന്‍ നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ എല്ലാം അശ്ലീല രംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ മാനേഞ്ചേരി പരാതി നല്‍കിയത്. സെന്‍സര്‍ ചെയ്ത് ഇറങ്ങിയ രതിനിര്‍വേദം, പാലേരി മാണിക്യം, ശ്വേത നേരത്തെ അഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്നിങ്ങനെയുള്ള സിനിമയുടെ നീണ്ടനിരയാണ് പരാതിയിലുള്ളത്.മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു കേസ് പുറത്തുവന്നതില്‍ ദുരൂഹതയുണ്ടെന്ന സംശയവും പുറത്തുവരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ചിത്രത്തില്‍ ഇപ്പോള്‍ എങ്ങനെ പരാതി ഉയര്‍ന്നെന്ന് പരിശോധിക്കേണ്ടിവരും.

Tags:    

Similar News