ടിടികെ ദേവസ്വത്തിന്റെ ഭൂമി കൈയ്യേറിയ ക്വാറി മാഫിയ; ശ്രീകണ്ഠാപുരത്ത് എന്ത് ഏതും നിയന്ത്രിക്കുന്നത് 'പിവി' എന്ന രണ്ടക്ഷരം; നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടത് സിപിഎമ്മിലെ ബിനാമി മാഫിയ; പ്രശാന്തന് പിന്നിലെ യഥാര്‍ത്ഥ ശക്തി വിസ്മയ കരുത്ത്! ഇതാ കണ്ണൂരിലെ ചില ഞെട്ടിക്കുന്ന സത്യങ്ങള്‍

Update: 2024-10-23 06:41 GMT

കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയത് ബിനാമി സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള സിപിഎം നേതാക്കളുടെ താല്‍പ്പര്യമോ? ചെങ്ങളായി പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള ക്വാറി-ഭൂ മാറിഫാ ലോബിക്ക് പിന്നില്‍ സിപിഎം നേതാക്കളാണ്. ഇതിനെ നയിക്കുന്ന പ്രധാനിയുടെ അടുത്ത ബന്ധുവാണ് ടിവി പ്രശാന്തന്‍. സിപിഎം ജില്ലാ നേതാവ് കൂടിയായ എവി ഗോപിനാഥിന്റെ അടുത്ത ബന്ധു. പെട്രോള്‍ പമ്പിനായുണ്ടാക്കിയ പാട്ട കരാറില്‍ ഒപ്പിട്ടതും ടിവി പ്രശാന്തിന്റേയും എവി ഗോപിനാഥിന്റേയും ബന്ധുക്കള്‍. ചെങ്ങളായി കേന്ദ്രീകരിച്ചുള്ള ഈ സംഘത്തെ നയിക്കുന്ന എവി ഗോപിനാഥ് കണ്ണൂരിലെ വിസ്മയാ പാര്‍ക്കിന്റെ ചെയര്‍മാനുമാണ്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും. ഈ വമ്പന്‍ ടീമിനെയാണ് എഡിഎം നവീന്‍ ബാബു സമ്മര്‍ദ്ദത്തിലാക്കിയത്. ഈ ഗ്രൂപ്പിന്റെ ശക്തി നവീന്‍ ബാബുവിന് അറിയാതെയും പോയി. ഇതെല്ലാം എംഡിഎമ്മിന്റെ മരണത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തു.

മെഡിക്കല്‍ കോളേജിലെ ഇല്ട്രീഷ്യനാണ് പ്രശാന്ത് എന്ന പ്രശാന്തന്‍. ഭാര്യയും നേഴ്‌സ്. സാധാരണ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഇവര്‍ക്ക് പെട്രോള്‍ പമ്പ് തുടങ്ങാനോ അതിന് വേണ്ട മുടക്കമുതലുണ്ടാക്കനോ ഉള്ള സാമ്പത്തിക കരുത്തില്‍. ഇതില്‍ നിന്ന് തന്നെ ബിനാമി ഇടപാടാണെന്ന് വ്യക്തം. ഇതിനിടെയാണ് പാട്ടക്കരാറില്‍ സാക്ഷികളായി എത്തുന്നവര്‍ കൂടി ശ്രദ്ധയിസലേക്ക് വരുന്നത്. പുതിയ വീട്ടില്‍ ഗിരീഷും പുതിയവീട്ടില്‍ രാജുവും. ഇവര്‍ രണ്ടു പേരും അടുത്ത ബന്ധുക്കളാണ്. ഇവരുടെ അടുത്ത ബന്ധുവാണ് പിവി ഗോപിനാഥ്. പുതിയവീട്ടില്‍ എന്നതിന്റെ ചുരുക്കെഴുത്തായി ഗിരീഷിന്റേയും രാജുവിന്റേയും പേരുകളില്‍ ഇന്‍ഷ്യലുകള്‍ എത്തുമ്പോള്‍ അവരും പിവി ഗിരീഷും പിവി രാജുവും ആകും. പ്രശാന്തന്‍ ടിവിയുടെ അമ്മാവന്റെ മകനാണ് ഗോപിനാഥ്. അതായത് പാട്ടക്കരാറില്‍ ഉള്ളവരെല്ലാം അടുത്ത ബന്ധുക്കള്‍. പിവി ഗോപിനാഥിന്റെ ഇടപടെലുകളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാകുന്നതാണ് പാട്ടക്കരാര്‍.

വിസ്മയാ പാര്‍ക്കിനെ നയിക്കുനന ഗോപിനാഥ് ശ്രീകണ്ഠാപുരം മേഖലയിലെ സിപിഎം പ്രധാനിയാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പിപി ദിവ്യയടക്കമുള്ള രാഷ്ട്രീയക്കാരെ എല്ലാം നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള പ്രാധാനി. ഈ മേഖയില്‍ തളിപ്പറമ്പ് തൃച്ചബംരം കാഞ്ഞിരങ്കാട് ദേവസ്വത്തിന് ആയിരക്കണക്കിന് ഏക്കര്‍ സ്വത്തുക്കളുണ്ട്. ഇതെല്ലാം കൈയ്യേറി ക്വാറി മാഫിയയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ കുറേ വസ്തുക്കള്‍ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലാണ്. അങ്ങനെ ക്വാറി മാഫിയും ഭൂമാഫിയയുമെല്ലാം ദേവസ്വം സ്വത്തില്‍ കൈവച്ച് പടര്‍ന്നു പന്തലിക്കുന്നുണ്ട്. ഇവരുടെ അടുത്ത ശ്രമമായിരുന്നു ചെങ്ങളായിയിലെ പെട്രോള്‍ പമ്പ്. അതിന് ഈ ലോബി പ്രശാന്തനെ മുന്നില്‍ നിര്‍ത്തുകയായിരുന്നുവെന്ന് പാട്ടക്കരാറിലെ സാക്ഷികളില്‍ നിന്നും വ്യക്തം. പിവി ഗോപിനാഥാണ് ഇവരെയെല്ലാം ഏകോപിപ്പിക്കുന്നതെന്നതും പകല്‍ പോലെ വ്യക്തം. സമാന്തര വ്യവസ്ഥയുണ്ടാക്കി എല്ലാം നിയന്ത്രിക്കുന്നവരുടെ പകയാണ് നവീന്‍ ബാബുവിന് വിനയായി മാറിയത്. ചെങ്ങളായി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രത്‌നകുമാരിയെ ദിവ്യയ്ക്ക് പകരക്കാരിയായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും സിപിഎമ്മിലെ ഇതേ സമ്മര്‍ദ്ദ ശക്തികളാണെന്ന് ആരോപണമുണ്ട്.

സിപിഎമ്മിന്റെ ഉന്നത നേതൃത്വവുമായി ബന്ധമുള്ള പെട്രോള്‍ പമ്പായിട്ടും എഡിഎം അനുമതി കൊടുത്തില്ല. എല്ലാ അനുമതികളും എഡിഎം വാങ്ങുമെന്നായിരുന്നു ഈ ലോബിയുടെ പ്രതീക്ഷ. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂര്‍ ചേരന്‍കുന്നില്‍ പെട്രോള്‍ പമ്പിനായി അനുമതി തേടിയ ടി.വി.പ്രശാന്തന് എന്‍ഒസി വൈകിച്ചത് സ്ഥലത്തുള്ള കൊടുംവളവായിരുന്നു. ചേരന്‍കുന്ന് സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്ഥലമാണ് പെട്രോള്‍ പമ്പ് തുടങ്ങാനായി പ്രശാന്തന്‍ പാട്ടത്തിനെടുത്തിരുന്നത്. ചേരന്‍കുന്നിലെ പഴയ പള്ളിക്കും പുതിയ പള്ളിക്കും ഇടയിലുള്ള ഭാഗത്ത് കൊടുംവളവുണ്ട്. പുതിയ പള്ളിക്കു മുന്‍വശത്ത് റോഡ് നേരെയാണെങ്കിലും പെട്രോള്‍ പമ്പിനായി കണ്ടെത്തിയ ഭാഗത്തും ചെറിയ വളവുണ്ട്. ഇരുവശത്തെയും വളവുകളില്‍ തട്ടിയാണ് അനുമതി വൈകിയതെന്ന് പ്രശാന്തന്റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സംഭാഷണങ്ങളില്‍നിന്നു വ്യക്തം. ഇത് ഗോപിനാഥനേയും നവീന്‍ ബാബുവിന് എതിരാക്കി.

തളിപ്പറമ്പ് തൃച്ചബംരം കാഞ്ഞിരങ്കാട് ദേവസ്വം എന്ന ടിടികെ ദേവസ്വത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ക്വാറികളും ചെങ്ങളായി മേഖലയില്‍ സജീവമാണ്. ഇതുമായി ബന്ധപ്പെട്ടും ചില തീരുമാനങ്ങള്‍ എഡിഎം എടുത്തിരുന്നു. ഇതെല്ലാം എഡിഎമ്മിനോടുള്ള പകയ്ക്ക് കാരണമായി എന്നാണ് സൂചന. പെട്രോള്‍ പമ്പിന് അനുമതി ലഭിക്കാന്‍ വില്ലേജ് ഓഫിസ്, തദ്ദേശ വകുപ്പ്, പൊതുമരാമത്ത്, സിവില്‍ സപ്ലൈസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പൊലീസ്, ക്രൈംബ്രാഞ്ച്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിങ്ങനെ 8 വകുപ്പുകളില്‍ നിന്നുള്ള എന്‍ഒസി ആവശ്യമാണ്. ഇവയെല്ലാം ലഭിച്ചാല്‍ എഡിഎം നേരിട്ടു സ്ഥലപരിശോധന നടത്തിയാണ് അന്തിമമായി നിരാക്ഷേപ പത്രം (എന്‍ഒസി) നല്‍കുക. ഈ നടപടി ക്രമത്തില്‍ വിട്ടുവീഴ്ചയ്ക്ക് എഡിഎം തയ്യാറായിരുന്നില്ല. ഇതിനൊപ്പം സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഉപാധികളോടെ എന്‍ഒസി നല്‍കുകയും ചെയ്തു. പെട്രോള്‍ പമ്പിന്റെ ഫയല്‍ നീക്കത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. പെട്രോള്‍ പമ്പിന്റെ അപേക്ഷകനായ ടിവി പ്രശാന്തന്‍ പമ്പിന്റെ എന്‍ഒസിക്ക് അപേക്ഷ കൊടുത്തത് 2023 ഡിസംബര്‍ 2നായിരുന്നു. 2024 ഫെബ്രുവരി ഒന്നിനായിരുന്നു നവീന്‍ ബാബു കണ്ണൂര്‍ എഡിഎം ആയി ചുമതലയേല്‍ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ സ്‌റ്റോറി കാണാം


Full View

ചെങ്ങളായി പഞ്ചായത്തില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ഫെബ്രുവരി 21 ലഭിച്ചു. പിന്നീട് കൃത്യമായ രീതിയല്‍ യാതൊരു താമസവും കൂടാതെ നടപടി ക്രമങ്ങള്‍ മുന്നോട്ട് പോയിരുന്നു.ഫയര്‍ ഓഫീസറില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് ഫെബ്രുവരി 22നും ലഭിച്ചു. ഫെബ്രുവരി 28ന് എസ്.പി പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാര്‍ച്ച് 30ന് തഹസില്‍ദാരും മാര്‍ച്ച് 31 ന് ജില്ലാ സപ്‌ളെ ഓഫീസറും അനൂകൂല റിപ്പോര്‍ട്ട് നല്‍കി. അതായത് നവീന്‍ എഡിഎം ആയി ചാര്‍ജെടുത്ത് രണ്ടു മാസത്തിനുള്ളില്‍, ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും അദ്ദേഹത്തിന്റെ മേശപ്പുറത്തെത്തി. എന്നാല്‍ വാഹനങ്ങളുടെ അപകട സാധ്യത ചൂണ്ടിക്കാണിച്ച് എസ്.പി പ്രതികൂല റിപ്പോര്‍ട്ട് നല്‍കിയത് പരിഗണിച്ച്, എന്‍ഒസി നിഷേധിക്കാമായിരുന്നിട്ടും അത് ചെയ്യാതെ, നവീന്‍ ബാബു ടൌണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പിന്നീട് ലോക്‌സഭ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പെരുമാറ്റ ചട്ടം നലവില്‍ വന്നു. ഏപ്രില്‍ 26നായിരുന്നു കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് 16നാണ് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നത് . തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നത് വരെ ഇത് നിലനില്‍ക്കും. കാഴ്ച മറയുന്ന കുറ്റിച്ചെടികള്‍ വെട്ടിമാറ്റിയും ഭൂമിയുടെ അലൈന്‍മെന്റ് നേരെയാക്കിയും പമ്പിന് അനുമതി നല്‍കാവുന്നതാണെന്ന ടൌണ്‍ പ്ലാനറുടെ അനുകൂല റിപ്പോര്‍ട്ട് കിട്ടിയത് സെപ്റ്റംബര്‍ 30നായിരുന്നു. ഈ റിപ്പോര്‍ട്ടി ലഭിച്ച് 9 ദിവസത്തിനുള്ളില്‍ നവീന്‍ ബാബു സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി ഫയലില്‍ ഒപ്പിട്ടു. ഒക്ടോബര്‍ 9 വൈകിട്ട് 3.47നായിരുന്നു നവീന്‍ ബാബു എന്‍ഒസി ഒപ്പിട്ടു നല്‍കിയത് . ഫയല്‍ നീക്കത്തില്‍ നവീന്‍ബാബുവിന്റെ ഭാഗത്തു നിന്നും വീഴ്ചയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. എന്നിട്ടും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പരസ്യ ഇടപെടല്‍ നടത്താത്തത് ആ ലോബിയെ പ്രകോപിപ്പിച്ചുവെന്നതാണ് വസ്തുത.


 



റവന്യു അധികൃതര്‍ ചെങ്കല്‍ലോറികള്‍ പിടികൂടുമ്പോഴും ചുഴലി വില്ലേജിലെ മാവിലംപാറ, കൊളത്തൂര്‍ പ്രദേശങ്ങളില്‍ ചെങ്കല്‍ഖനനം തകൃതിയായിരുന്നു. കാഞ്ഞിരങ്ങാട് ദേവസ്വത്തിന്റെയും സര്‍ക്കാരിന്റെയും ഏക്കര്‍ കണക്കിനു ഭൂമിയിലാണ് ഇത്തരത്തില്‍ ചെങ്കല്‍ ഖനനം നടക്കുന്നത്. ചിലര്‍ ചെറിയ അളവില്‍ ഭൂമി വാങ്ങി അതിന്റെ മറവില്‍ സമീപ ഭൂമിയും കയ്യേറി ചെങ്കല്‍ ഖനനം നടത്തുമ്പോള്‍ മറ്റു ചിലര്‍ യാതൊരു രേഖയും കൈവശമില്ലാതെയാണ് ദേവസ്വം ഭൂമിയില്‍ കയറി ഖനനം നടത്തുന്നത്. കയ്യേറുന്ന ഭൂമിയില്‍ ആദ്യം ചെങ്കല്ല് നിരത്തി അതിര്‍ത്തി നിര്‍ണയിക്കുന്നു. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് ഖനനം തുടങ്ങുന്നു. ഇത്തരത്തില്‍ അനധികൃതമായി വളഞ്ഞുവയ്ക്കാത്ത ഭൂമി ഇവിടെ ഇല്ലെന്നുതന്നെ പറയാം. ഈ പ്രദേശത്ത് മാത്രം നൂറിലേറെ ചെങ്കല്‍ക്വാറികളുണ്ട്. പ്രദേശവാസികളെ കൂടാതെ പുറത്തു നിന്നെത്തിയവരും ഖനനം നടത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഖനനം ഇന്നും ഇവിടെ നിര്‍ബാധം തുടരുകയാണ്.

ഖനന സ്ഥലത്തെത്തി ക്വാറി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ മിക്കപ്പോഴും ചെങ്കല്ലുമായി പോകുന്ന വാഹനങ്ങള്‍ മാത്രമാണ് പിടികൂടുന്നത്. ഇത് പൊതുനിരത്തിലേക്കു തിരിയുന്ന സമരമായി മാറുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചയില്‍ വീണ്ടും ഖനനത്തിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നതാണ് പതിവ് കാഴ്ച. എന്നാല്‍ എഡിഎം ആയ നവീന്‍ ബാബു ഇതിലും ചില ഇടപെടലുകള്‍ നടത്തി. ഇതും ഈ മാഫിയാ സംഘത്തെ ചൊടിപ്പിച്ചിരുന്നു. അനധികൃത ഖനനത്തിനു മിക്ക ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുമ്പോള്‍ ചെറിയൊരു കൂട്ടരെങ്കിലും നടപടിക്കു തുനിയുന്നുണ്ട്. താഴെതട്ടിലുള്ള ഉദ്യോഗസ്ഥരാകും ഇവര്‍. ഇവര്‍ക്ക് എഡിഎം പിന്തുണ നല്‍കിയിരുന്നു.


 



തളിപ്പറമ്പ് താലൂക്ക് റവന്യുവിനു കീഴില്‍ ചപ്പാരപ്പടവ് പഞ്ചായത്തിലെ നാടുകാണി എറങ്കോപൊയില്‍, രാമപുരം, എളംബേരംപാറ, തേറണ്ടി പ്രദേശങ്ങളിലും ചെങ്ങളായി പഞ്ചായത്തിലെ മാവിലംപാറ, കൊളത്തൂര്‍ പ്രദേശങ്ങളിലും പഞ്ചായത്ത് ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരും നേരത്തെ പരിശോധന നടത്തി സ്റ്റോപ് മെമ്മോ നല്‍കിയിരുന്നതാണ്. ഇതെല്ലാം പലപ്പോഴും വലിയ വാര്‍ത്തകളായി മാറിയെങ്കിലും ക്വാറി മാഫിയയ്ക്ക് ഒന്നും സംഭവിച്ചില്ല. കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാനും തീരുമാനം ഉണ്ടായിരുന്നു പക്ഷേ ഇതൊന്നും നടന്നില്ല. ടി.ടി.കെ.ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആയിരക്കണത്തിന് ഏക്കര്‍ഭൂമിയിലാണ് അനധികൃതമായി നൂറുകണക്കിനാളുകള്‍ കയ്യേറി ചെങ്കല്‍ വെട്ടിയെടുത്തിരുന്നത്. ഇതിനെതിരെ ബാലേശുഗിരി ആക്ഷന്‍ കമ്മറ്റിയും നിരവധി പരിസ്ഥിതി സംഘടനകളും നാട്ടുകാരും വര്‍ഷങ്ങളായി സമരരംഗത്താണ്.




 


Tags:    

Similar News