ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്; അവസാനത്തെ ഇര ഞാനാകട്ടെ; മാപ്പ്...; കുട്ടനാട്ടില്‍ വിവാദത്തിലായകുന്നത് ലഹരിയെ തള്ളി പറഞ്ഞ് ആത്മഹത്യ ചെയ്ത ഹരിയുടെ മകന്‍; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം വ്യാജമോ? നിയമ നടപടിക്ക് കായംകുളം എംഎല്‍എ; കനിവിനെ കുടുക്കിയതോ?
ആലപ്പുഴ: തന്റെ മകനെതിരെ വ്യാജ ആരോപണങ്ങള്‍ക്ക് വഴിയൊരുക്കി എന്ന് ആരോപിച്ച് കുട്ടനാട്ടെ എക്‌സൈസിനെതിരെ പ്രതിഭാ എംഎല്‍എ പരാതി നല്‍കും. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മകന്‍ കനിവിനെതിരെ ഉയര്‍ത്തുന്നുവെന്നാണ് എംഎല്‍എയുടെ നിലപാട്. ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോയനയുണ്ടോ എന്നും കായംകുളം എംഎല്‍എ സംശയിക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ ജീവിതം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അവര്‍ വിലയിരുത്തുന്നു. മുമ്പ് ഭര്‍ത്താവ് മരിച്ചപ്പോഴും പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മകനെ ചേര്‍ത്തുള്ള കഞ്ചാവ് ആക്ഷേപം എന്നാണ് പ്രതിഭയുടെ പക്ഷം. കനിവ് കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകായണ് പ്രതിഭാ എംഎല്‍എ.
അതിനിടെ കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും (ബോങ്ങ് ) കനിവിന്റെ ഗ്യാങില്‍ നിന്ന് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് അതിനിര്‍ണ്ണായകമാകും. മകനെതിരെ പരാമര്‍ശമുണ്ടെങ്കില്‍ അതിനെ എംഎല്‍എ കോടതിയിലും ചോദ്യം ചെയ്യും. നിരവധി ആരോപണങ്ങളേയും അധിക്ഷേപങ്ങളേയും അതിജീവിച്ചാണ് പ്രതിഭ മുമ്പോട്ട് പോകുന്നത്. കായംകുളം സിപിഎമ്മിലെ ഒരു കൂട്ടര്‍ക്കെതിരെ പ്രതിഭ അതിശക്തമായ നിലപാട് എടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ലോബിയുടെ പ്രവര്‍ത്തനത്തേയും അതിജീവിച്ചാണ് പ്രതിഭ നിയമസഭയില്‍ രണ്ടാം വട്ടം ജയിച്ചെത്തിയത്.
പ്രതിഭയുടെ ഭര്‍ത്താവ് ഹരി തൂങ്ങി മരിക്കുകയായിരുന്നു. ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്, അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ. പിന്‍വാങ്ങുകയാണ്, ആരേയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്... ക്വാര്‍ട്ടേഴ്സ് മുറിയില്‍ തൂങ്ങി മരിച്ച കെ.എസ്.ഇ.ബി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയര്‍ കൂടിയായ കെ.ആര്‍ ഹരിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകളായിരുന്നു ഇവ. 'പരാജയക്കുറിപ്പ്' എന്ന പേരില്‍ മരിക്കുന്നതിന് മുന്‍പ് എഴുതിയ മൂന്ന് പേജുള്ള കുറിപ്പിലാണ് ലഹരി തന്റെ ജീവിതം തകര്‍ത്തുവെന്ന് ഹരി പറയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. 2019ലായിരുന്നു ഈ മരണം.
ജോലിയില്‍ കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഹരി. 2017-ലാണ് കെ.ആര്‍ ഹരി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്. കുടുംബകാര്യങ്ങളെക്കുറിച്ച് സഹ പ്രവര്‍ത്തകരോടുപോലും ഒന്നും പങ്കുവച്ചിരുന്നില്ല. നന്നായി മദ്യപിക്കുമെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്തിരുന്നു. പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മുറിക്കുള്ളില്‍ മദ്യക്കുപ്പികളും വെള്ളക്കുപ്പികളും ചിതറിക്കിടന്ന അവസ്ഥയിലായിരുന്നു. കല, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ തല്‍പരനായിരുന്ന ഹരി ചുങ്കത്തറയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
2001-ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. കുറച്ച് വര്‍ഷങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്. 2018-ജനുവരിയില്‍ പ്രതിഭ നല്‍കിയ വിവാഹമോചന ഹരജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലായിരിക്കെയായിരുന്നു ഹരിയുടെ മരണം. വിവാഹ മോചന കേസ് നല്‍കിയതിന് പിന്നാലെയാണ് പ്രതിഭാ ഹരിയെന്ന പഴയ പേര് കായംകുളം എംഎല്‍എ ഉപേക്ഷിച്ചത്. അതിന് ശേഷം യു പ്രതിഭയായി മാറി. ഭര്‍ത്താവിന്റെ മരണ ശേഷം സിപിഎമ്മുമായി ബന്ധപ്പെട്ട് ചില ഫെയ്‌സ് ബുക്ക് വിവാദങ്ങള്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നു. എന്നാല്‍ അതെല്ലാം കൃത്യമായ വിശദീകരണത്തിലൂടെ പ്രതിഭ മറികടന്നു. വീണ്ടും എംഎല്‍എയുമായി. അതിന് ശേഷം കരുതലോടെ നീങ്ങി. ഇതിനിടെയാണ് മകന്‍ കഞ്ചാവ് കേസില്‍ വിവാദത്തിലാകുന്നത്.
അടുത്ത കാലത്ത് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വറിനെ പിന്തുണച്ച് സി.പി.എം എം.എല്‍.എ യു.പ്രതിഭ ഫേസ് ബുക്കില്‍ കുറിപ്പിട്ടു എന്ന് വിലയിരുത്തല്‍ എത്തി. 'പ്രിയപ്പെട്ട അന്‍വര്‍, പോരാട്ടം വലിയ കൂട്ടുകെട്ടിനെതിരെയാണ്. പിന്തുണ' എന്നാണ് ഒറ്റവരി കുറിപ്പ്.എ.ഡി.ജി.പിയെക്കുറിച്ച് അന്‍വര്‍ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്ന് പിന്നീട് ഒരു ടിവി ചാനലില്‍ പ്രതിഭ പ്രതികരിച്ചിരുന്നു.
അത് ഒരിക്കലും ആഭ്യന്തര വകുപ്പിന് എതിരല്ല. തെറ്റ് വിളിച്ചുപറയാന്‍ കാണിച്ച അന്‍വറിന്റെ ധൈര്യത്തിനാണ് തന്റെ പിന്തുണ. ഉദ്യോഗസ്ഥരുടെ ക്രിമിനല്‍ പശ്ചാത്തലം, അനധികൃത ധനസമ്പാദനം തുടങ്ങിയ പ്രവണതകള്‍ തിരുത്തപ്പെടണം മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പറഞ്ഞു. അന്‍വറിനെ പുകഴ്ത്തിയത് അടക്കം മകനെ കുടുക്കാന്‍ ചിലരെ പ്രേരിപ്പിച്ചോ എന്ന സംശയവും പ്രതിഭയ്ക്കുണ്ട്.