കൊടുക്കാനുള്ള പണം ചോദിച്ച് വിളിക്കുന്നവരെ ഭാര്യയെ കൊണ്ട് ഹരാസ്‌മെന്റ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്ത സംഗീത സംവിധായകന്‍; പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശവും 'പുല്ലുവില' പോലെ എടുക്കുന്ന വിസ്മയം! ഷാന്‍ റഹ്‌മാനെ അറസ്റ്റു ചെയ്യാതെ പോലീസും; 'ഇറ്റേണല്‍ റേ' ചെറിയ മീനല്ല!

Update: 2025-03-26 02:29 GMT

കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തെങ്കിലും അറസ്റ്റിന് ശ്രമിക്കാതെ കൊച്ചി പൊലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവന്റ്മനേജ്‌മെന്റ് കമ്പനി ഉടമ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാന്‍ റഹ്‌മാനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇതുവരെ ഹാജരായിട്ടില്ല. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിനും റോഡില്‍ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്. എന്നിട്ടും ഷാനിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നടപടി എടുക്കുന്നില്ല. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് സൂചന. ഗുരുതരമായ ആരോപണമാണ് ഷാനെതിരെ ഉയര്‍ന്നത്.

ഷാന്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്റ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ 'ഉയിരെ' എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ്മാനേജ്‌മെന്റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്ക് കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 34 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ കമ്പനി ഉടമ നിജുരാജ് പരാതിയില്‍ പറയുന്നത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയില്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതിനും 'പുല്ലുവില'യാണ് ഷാന്‍ നല്‍കുന്നത്. ഇതോടെ ഷാനും ഇറ്റേണല്‍ റേയും വമ്പന്‍ മീനാണെന്ന ചിത്രമാണ് പൊതു സമൂഹത്തിന് കിട്ടുന്നത്.

പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞതായും നിജു ആരോപിക്കുന്നു. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. പണം ചോദിച്ചപ്പോള്‍ ഭാര്യയെ കൊണ്ട് ഹരാസ്‌മെന്റിന് കേസ് കൊടുക്കുമെന്ന് ഷാന്‍ പറയുന്ന ഓഡിയോ പുറത്തു വന്നിട്ടുണ്ട്. അതിനിടെ കേസ് ഒതുക്കി തീര്‍ക്കാനും അണിയറയില്‍ നീക്കം സജീവമാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്‌മാന്റെ സംഗീത പരിപാടി നടന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു് കോടതിയുടെ നിര്‍ദേശം. ഇതും ഷാന്‍ അംഗീകരിക്കുന്നില്ല. സംഗീത പരിപാടിക്ക്.

35 ലക്ഷം രൂപയാണ് ചെലവായത്. ഇത് മുഴുവന്‍ നിജുരാജ് ചെലവാക്കി. എന്നാല്‍ ബുക്ക് മൈ ഷോയിലൂടെയും മറ്റുമുള്ള ടിക്കറ്റു വരുമാനവും സ്പോണര്‍ഷിപ്പ് പണവുമെല്ലാം പോയത് ഇറ്റേര്‍ണല്‍ റേയ്ക്കാണ്. നല്ല രീതിയില്‍ പരിപാടി കഴിഞ്ഞു. എന്നാല്‍ നിജുരാജിന് ചില്ലിക്കാശ് കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് ഷാനും ഭാര്യയ്ക്കുമെതിരെ നിജുരാജ് പരാതി കൊടുത്തത്. 38ലക്ഷം രൂപ ടിക്കറ്റ് വില്‍പ്പനയിലൂടെ ബുക്ക് മൈ ഷോ വഴി കിട്ടുമ്പോള്‍ നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഷോയുടെ നടത്തിപ്പ് നിജുരാജ് ഏറ്റെടുത്തത്. പക്ഷേ ഷോ കഴിഞ്ഞപ്പോള്‍ പണമൊന്നും നല്‍കിയില്ല.

ഈ പരിപാടിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്നും അതിലൂടെ നിജുരാജിന്റെ സ്ഥാപനത്തിന് വേണ്ടതെല്ലാം കിട്ടിയെന്നും ഷാന്‍ പറയുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. പണം ആവശ്യപ്പെട്ട് ഷാനിനേയും ഭാര്യയേയും നിരവധി തവണ നിജു വിളിച്ചു. ഇനി ഭാര്യയെ വിളിച്ചാല്‍ ഹരാസ്മെന്റിന് കേസു കൊടുക്കുമെന്ന ഭീഷണിയും ഷാന്‍ നടത്തുന്നു. വിനീത് ശ്രീനിവാസന്റെ സുഹൃത്ത് എന്ന നിലയിലാണ് ഷാന്‍ സംഗീത ലോകത്ത് സജീവമായത്. നിരവധി ഹിറ്റുകളും സമ്മാനിച്ചു.

കോടികളാണ് വരുമാനമുള്ളത്. ഇത്തരമൊരു കലാകാരനാണ് നിജുരാജിനെ വെട്ടിലാക്കുന്നത്. ഭീഷണി അതിരുവിട്ടതോടെയാണ് നിജുരാജ് പരാതിയുമായി പോലീസിന് മുന്നിലെത്തിയത്. പരിപാടിയിലൂടെ പലവിധത്തില്‍ ഒരു കോടി രൂപ ഷാന്‍ റഹ്‌മാന് കിട്ടിയെന്നാണ് നിജുരാജ് മനസ്സിലാക്കുന്നത്.

Tags:    

Similar News