കേരളത്തില്‍ ഭരണ വിരുദ്ധ തരംഗം; ആ സര്‍വ്വേ പ്രവചിച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രി വരുമെന്ന്; തരൂര്‍ ഒന്നാമനായപ്പോള്‍ ഹാലിളകിയവര്‍ എന്‍ഡുറന്‍സ് ഡൊമൈനെ കൂട്ടു പിടിച്ചത് സാങ്കേതിക അബദ്ധമായി; വോട്ട് വൈബിനെ പോലെ കെപിസിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ആ മുംബൈ കമ്പനിയുടെ പട്ടികയില്‍; ആ സര്‍വ്വേ നടത്തിയത് കനഗോലുവോ?

Update: 2025-07-11 08:12 GMT

മലപ്പുറം: കേരള മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് കാണിച്ച് രംഗത്തെത്തിയ ശശി തരൂരിന്റെ സര്‍വേയില്‍ പ്രതിരോധം തീര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുറത്തെടുത്ത തന്ത്രം കോണ്‍ഗ്രസിന് തിരിച്ചടിയാകും. സര്‍വേ നടത്തിയ കമ്പനിക്കും ശശി തരൂരിനും തമ്മില്‍ ബന്ധം എന്ന് വരുത്താനായിരുന്നു ശ്രമം. ശശി തരൂരിന്റെ വെബ്‌സൈറ്റും സര്‍വേ തയ്യാറാക്കിയ വോട്ട് വൈബ്.ഇന്‍ എന്ന ഡൊമൈനും ENDURANCE DOMAINS TECHNOLOGY PRIVATE LIMITED എന്ന കമ്പനിയുടേതെന്ന് കണ്ടെത്തിയെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹാരീസ് അറബി അവകാശപ്പെട്ടത്.

എന്നാല്‍ ഇതേ സംവിധാനത്തിലൂടെയാണ് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ വെബ് സൈറ്റ് ഡൊമൈനും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ കേരളത്തില്‍ ഭരണ വിരുദ്ധ തരംഗമെന്ന സര്‍വ്വേ ആകെ സംശയത്തിലാവുകയാണ്. ഹാരീസ് അറബിയുടെ വ്യാഖ്യാനം മുഖവിലയ്‌ക്കെടുത്താല്‍ ശശി തരൂരിനെതിരെ ഉന്നയിച്ച ആരോപണം ആര്‍ക്കു വേണമെങ്കിലും കെപിസിസിയ്‌ക്കെതിരേയും ഉയര്‍ത്താം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വമ്പന്‍ തോല്‍വി പ്രവചിച്ച സര്‍വ്വേയെ കോണ്‍ഗ്രസുകാര്‍ തന്നെ തള്ളി പറയുന്നതിനിടെയാണ് ഡൊമൈന്‍ വിവാദവും ഉണ്ടാകുന്നത്. കെപിസിസിയുടെ വെബ്‌സൈറ്റ് ഡൊമൈനും ഇതേ കമ്പനിയുടെ സഹായത്തോടെയാണ് രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യക്തമാണ്.

സാങ്കേതികമായി പറഞ്ഞാല്‍ ആര്‍ക്കും സാങ്കേതിക മികവുള്ള ഏത് കമ്പനിയില്‍ നിന്നും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാം. അത് സാധാരണ പ്രക്രിയ മാത്രമാണ്. കമ്പനിയുമായി ബന്ധമൊന്നും വേണ്ടതില്ല. പല ശത്രുക്കളുടേയും വെബ് സൈറ്റ് ഡൊമൈന്‍ രജിസ്ര്‌ടേഷന്‍ പോലും ഇത്തരത്തില്‍ ഒരു കമ്പനിക്ക് കീഴില്‍ വരാം. അത് തീര്‍ത്തും സ്വാഭാവികമാണ്. ശശി തരൂരിന്റെ വെബ് സൈറ്റും വോട്ട് വൈബ്. ഇന്‍ എന്ന സൈറ്റുമെല്ലാം ഒരേ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തത് ബന്ധത്തിന്റെ പേരില്‍ ആകണമെന്നില്ല.

പക്ഷേ തരൂരിനെ മോശക്കാരനാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ചര്‍ച്ചയാക്കിയത് ഈ ബന്ധമാണ്. എന്നാല്‍ അത്തരമൊരു ബന്ധം തരൂരിലേക്ക് ആരോപിച്ചാല്‍ കെപിസിസിയ്ക്കും അതേ കമ്പനിയുമായി അത്തരത്തിലുള്ള ബന്ധം ഉണ്ടെന്ന് സമ്മതിക്കേണ്ടി വരും. ഗോ ഡാഡി എന്ന വെബ് സൈറ്റിലൂടെ ആര്‍ക്കും ഇത്തരം വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. അതിനിടെ ഈ വെബ് സൈറ്റുകള്‍ എല്ലാം കനഗോലു സൃഷ്ടിയാണെന്ന വാദം സിപിഎം ഉയര്‍ത്തിയേക്കും. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സുനില്‍ കനഗോലുവാണ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കനഗോലുവിന്റെ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പലപ്പോഴും ചര്‍ച്ചയാക്കുന്നതെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്.


പവര്‍ത്തിക്കുന്ന കമ്പനിയാണ് എന്‍ഡ്യൂറന്‍സ് ഡൊമൈന്‍ ടെക്‌നോളജി. 2014 ഫെബ്രുവരി 24നാണ് ശശി തരൂരിന്റെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത്. 2025 മാര്‍ച്ച് മൂന്നിനാണ് വോട്ട് വൈബ് എന്ന ഡൊമൈനും രജിസ്റ്റര്‍ ചെയ്തത്. തരൂര്‍ സര്‍വേ ഫലം എക്സില്‍ പങ്കുവച്ച ഉടന്‍ തന്നെ ഇത് തരൂരിന് വേണ്ടി ചെയ്ത സര്‍വേ ആണെന്ന് നേതാക്കള്‍ ആരോപിച്ചിരുന്നു. സര്‍വേ സാമ്പിളുകള്‍ എങ്ങനെ കണ്ടെത്തിയെന്ന് പോലും വ്യകതമായിരുന്നില്ല. ഇതെല്ലാം പുതിയ തലത്തില്‍ ചര്‍ച്ചയാക്കുകയായിരുന്നു ഹാരീസ് അറബി. എന്നാല്‍ കെപിസിസിയുടെ സൈറ്റിന്റെ വിവരങ്ങളില്‍ ഹാരീസ് അറബി ഇനിയും പ്രതികരണം നടത്തിയിട്ടുമില്ല. ഡൊമൈന്‍ രജിസ്‌ട്രേഷന്‍ കമ്പനികള്‍ വെബ്‌സൈറ്റുകള്‍ക്കായി ഡൊമൈന്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനും കൈകാര്യം ചെയ്യാനും സൗകര്യമൊരുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡൊമൈന്‍ രജിസ്ട്രാര്‍മാരില്‍ ചിലതാണ് GoDaddy, Namecheap, Domain.com Google search results say Domain.com എന്നിവ. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയാണ് എന്‍ഡുറന്‍സ് ഡൊമൈന്‍സ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്. ഇങ്ങനെ ഡൊമൈന്‍ എടുക്കുന്നവര്‍ക്കെല്ലാം ആ കമ്പനിയുമായി ഒരു തരത്തിലെ ബന്ധവും വേണമെന്നില്ല.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്കു നയിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ കളത്തിലിറക്കാനാണ് തീരുമാനം. സിപിഎമ്മിന്റെ കേഡര്‍ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കില്‍ പ്രഫഷനല്‍ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തല്‍ കെപിസിസി നേതൃയോഗത്തില്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രശാന്ത് കിഷോറിനൊപ്പമായിരുന്ന സുനില്‍ കനഗോലുവിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രത്യേക താല്‍പര്യമെടുത്ത് കേരളത്തിലെത്തിച്ചത്.



കര്‍ണാടക സ്വദേശിയായ സുനില്‍ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്തു. രണ്ടു വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഭാരത് ജോഡോ യാത്രയുടെ പിന്നണിയില്‍ സജീവമായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കോണ്‍ഗ്രസ് തന്ത്രങ്ങള്‍ രൂപപ്പെടുത്താനും പ്രധാന പങ്കുവഹിച്ചു. തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയര്‍ത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്‌ന്റെ പിന്നിലെ ബുദ്ധികേന്ദ്രവും സുനിലായിരുന്നു. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെ ഇമേജുയര്‍ത്താനുള്ള സര്‍വ്വേയാണ് ഇപ്പോള്‍ പുറത്തു വന്നതെന്നാണ് സിപിഎം ഇനി വാദിക്കുക.

Tags:    

Similar News