കുംഭമേളയ്ക്ക് അവധി എടുത്തു പോയ സുകാന്ത് അവിടെ പീഡിപ്പിച്ചത് നോര്‍ത്ത് ഈസ്റ്റുകാരിയെ; കൊച്ചിയില്‍ തിരുവനന്തപുരത്തു കാരിയേയും പ്രണയ ചതിയില്‍ വീഴ്ത്തി മാനവും പണവും കവര്‍ന്നു; പേട്ടയിലെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം ആ മെഡിക്കല്‍ രേഖയിലുണ്ട്; ശുകപുരത്തെ സുകാന്ത് പണത്തോട് ആക്രാന്തമുള്ള സൈക്കോ പീഡകന്‍; ഇനി വച്ചുപൊറുപ്പിക്കില്ലെന്ന് തീരുമാനിച്ച് ഐബി

Update: 2025-04-02 07:13 GMT

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സുകാന്ത് സുരേഷുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ടക്കാരിയുടെ മരണത്തിലേക്ക് നയിച്ചത് സുകാന്തിന്റെ ഒഴിവാക്കലായിരുന്നു. സാമ്പത്തികമായി സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നു. ഇതിനൊപ്പം ലൈംഗികമായും പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം തെളിയിക്കുന്ന മെഡിക്കല്‍ രേഖകള്‍ ഐബിയ്ക്ക് യുവതിയുടെ അച്ഛന്‍ കൈമാറി കഴിഞ്ഞു. അതിനിടെ തിരുവനന്തപുരത്തുകാരിയായ മറ്റൊരു യുവതിയേയും പ്രണയച്ചതിയില്‍ സുകാന്ത് വീഴ്ത്തിയെന്നാണ് സൂചന.

ഇതിനിടെ കുംഭമേളയ്ക്ക് പോയ സുകാന്ത് അവിടേയും പീഡക റോള്‍ അണിഞ്ഞുവെന്ന വിവരമാണ് ഐബിയ്ക്ക് കിട്ടുന്നത്. സുകാന്തിനെതിരെ പോലീസ് കേസെടുത്തിട്ടില്ലെന്നും സൂചനകളുണ്ട്. എല്ലാം വിശദമായി വിലയിരുത്തി ഉടന്‍ കേസെടുക്കും. അവധി എടുത്തു പോയ സുകാന്ത് നിലവില്‍ ജോലിക്ക് പോകുന്നില്ല. ഈ സാഹചര്യത്തില്‍ കാരണം കാണിക്കാതെ ജോലിക്ക് എത്തുന്നില്ലെന്ന കുറ്റം ചുമത്തി ഇയാളെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ ഐബി തീരുമാനിച്ചിട്ടുണ്ട്. അനധികൃത അവധിയായി കണക്കാക്കിയാകും നടപടി. പ്രൊബേഷന്‍ കാലം കഴിഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കാനും കഴിയും.

മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സുഹൃത്തുക്കളെ കബളിപ്പിച്ചാണെന്ന് വെളിപ്പെടുത്തല്‍. സുകാന്തും മേഘയും തമ്മിലുള്ള പ്രണയം സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാമായിരുന്നു. അതുകൊണ്ട് മേഘ മരണപ്പെട്ട ദിവസം സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു.ഈ സമയത്ത് സുകാന്ത് നിര്‍ത്താതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യാ പ്രവണത കാണിച്ച് താനും ജീവനൊടുക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സുകാന്തിനെ കൊണ്ട് അവധി എടുപ്പിക്കുകയും എടപ്പാളിലെ വീട്ടില്‍ വാഹനത്തില്‍ കൊണ്ടാക്കുകയും ചെയ്തു. വലിയ ദുഃഖവും നിരാശയും അഭിനയിച്ചാണ് സുകാന്ത് അത്രയും നേരം ഇരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.ലീവെടുത്ത് വീട്ടില്‍ എത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം സുകാന്തിനെ വീട്ടില്‍ കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്ന് മുതല്‍ സുകാന്ത് ഒളിവില്‍ പോയെന്നാണ് പൊലീസ് കരുതുന്നത്. ഇതിനിടെയാണ് കുംഭ മേള കഥയടക്കം ഐബിയ്ക്ക് കിട്ടുന്നത്. സുകാന്തിന്റെ രീതികളില്‍ വിശദ വിവര ശേഖരണമാണ് ഐബി നടത്തുന്നത്.

കുംഭമേളയ്ക്കും അവധി എടുത്ത് സുകാന്ത് പോയിരുന്നു. ഡ്യൂട്ടിയൊന്നും നല്‍കിയിരുന്നില്ല. അവിടെ എത്തിയ സുകാന്തിന്റെ ലക്ഷ്യം വടക്കു കിഴക്കന്‍ സംസ്ഥാനത്തു നിന്നെത്തിയ മറ്റൊരു യുവതിയെയായിരുന്നു. ആ യുവതിയേയും സുകാന്ത് പീഡിപ്പിക്കുകയും സാമ്പത്തികമായും ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനൊപ്പമാണ് തിരുവനന്തപുരത്തെ യുവതിയുടെ കണ്ണീരും ഐബി അറിയുന്നത്. അതായത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന സൈക്കോ സ്വഭാവമാണ് സുകാന്തിന്റേതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ഐബിയ്ക്കോ പോലീസിനോ കിട്ടിയിട്ടില്ല. പേട്ട റെയില്‍വേ ട്രാക്കിലെ യുവതിയുടെ ആത്മഹത്യയില്‍ പീഡനവാദം കുടുംബം ഉയര്‍ത്തിയോടെ കേസ് പുതിയ തലത്തിലേക്ക് പോവുകയാണ്. അതിന്റെ മാനസികാഘാതവും ആത്മഹത്യയ്ക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. തീര്‍ത്തും അപ്രതീക്ഷിതമായാണ് നിര്‍ണ്ണായക തെളിവ് കുടുംബത്തിന് കിട്ടുന്നത്. ഇതെല്ലാം പോലീസ് വിശദമായി പരിശോധിക്കുകയാണ്.

ഒളിവിലിരുന്ന് സുകാന്ത്് ജാമ്യത്തിന് ശ്രമിക്കുകയാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സുകാന്ത് ഒളിവില്‍ പായത് മാതാപിതാക്കളോടൊപ്പമെന്ന് സൂചന. എടപ്പാള്‍ ശുകപുരത്തെ വീട് നാലു ദിവസമായി പൂട്ടിക്കിടക്കുകയാണ്. എല്ലാവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുടുംബമാണ് സുകാന്തിന്റേത്. കല്ല് വെട്ടാനും മറ്റും ഉപയോഗിക്കുന്ന ടൂള്‍സ് കട നടത്തുകയാണ് പിതാവ്. അമ്മ റിട്ടയേര്‍ഡ് അദ്ധ്യാപികയാണ്. ഏകമകനാണ് സുകാന്ത്. വിവിധ ഇടങ്ങളിലായി നിരവധി ഭൂമി സുകാന്തിന്റെ പിതാവ് വാങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടുകാരുമായി യാതൊരു അടുപ്പവും സൂക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന അച്ഛന്റെ സഹോദരനുമായും ഏറെനാളായി അടുപ്പത്തിലല്ല. നാട്ടില്‍ സുഹൃത്തുക്കളൊന്നും സുകാന്തിനില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഐ.ബി ഉദ്യോഗസ്ഥനാണ് സുകാന്തെന്ന വിവരം പോലും നാട്ടുകാരില്‍ പലരും അറിയുന്നത് ഇപ്പോഴാണ്.

പൂജ, ജ്യോതിഷം ഉള്‍പ്പെടെ മതപരമായ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരായിരുന്നു സുകാന്തും കുടുംബവുമെന്നും പറയപ്പെടുന്നു. സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും പത്തനംതിട്ടയിലെ യുവതിയുടെ അച്ഛന്‍ വിശദീകരിച്ചിട്ടുണ്ട്.

Tags:    

Similar News