സച്ചിന്‍ ബേബിയും സഞ്ജുവും രണ്ടു വശത്തായപ്പോള്‍ പഴി കേട്ടു; ആ സസ്‌പെന്‍ഷനെ അതിജീവിച്ചത് ഓബുഡ്‌സ്മാന്റെ ഉത്തരവില്‍; പിന്നാലെ 'അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന' ടാഗില്‍ സമ്പൂര്‍ണ്ണ വിലക്ക്; 46-ാം വയസ്സില്‍ 44 വിക്കറ്റുമായി കേരളത്തിലെ ലീഗില്‍ റിക്കോര്‍ഡിട്ട ലെഫ്റ്റ് ആം സ്പിന്നര്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും നീതി; കേരളാ ക്രിക്കറ്റ് 'ദൈവങ്ങളെ' തോല്‍പ്പിച്ച സന്തോഷ് കരുണാകരന്റെ കഥ
ന്യൂഡല്‍ഹി: മുന്‍ രഞ്ജി താരം സന്തോഷ് കരുണാകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കുമ്പോള്‍ ഞെട്ടുന്നത് കേരളത്തിലെ 'ക്രിക്കറ്റ് ദൈവങ്ങള്‍'. കളിക്കാര്‍ക്കൊപ്പം നിന്ന് സ്വതന്ത്ര നിലപാട് എടുത്തതാണ് സന്തോഷ് കരുണാകരന് വിനയായത്. കേരളത്തിലെ ലീഗ് ക്രിക്കറ്റില്‍ മിന്നും താരമായി തളിങ്ങുന്ന 'വെറ്റ്‌റന്‍ താരമായിരുന്നു' സന്തോഷ് കരുണാകരന്‍. കേരളാ ക്രിക്കറ്റ് അസോസിയേന്റെ കളിക്കാരില്‍ നിന്നുള്ള പ്രതിനിധിയെ കണ്ടെത്താനുള്ള മത്സരത്തില്‍ സാംബ ശിവ ശര്‍മ്മ അട്ടിമറി വിജയം നേടിയിരുന്നു. ഈ വിജയത്തിന് പിന്നിലെ കാരണക്കാരന്‍ സന്തോഷാണെന്ന് ചിലര്‍ കരുതി. ഇതിന്റെ പ്രതികാരമായിരുന്നു ആ ജീവനാന്ത വിലക്ക്. എസ് ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വലിക്ക് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. അന്ന് തന്നെ കളിക്കാര്‍ക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ ചില ചോദ്യങ്ങള്‍ സുപ്രീംകോടതി ഉയര്‍ത്തിയിരുന്നു. ഇത് മൂലം മുഖവിലയ്ക്ക് എടുക്കാതെയായിരുന്നു സന്തോഷ് കരുണാകരനെതിരായ നടപടി. ഇതു മൂലം എസ് ബി ഐയുടെ താരമായിരുന്ന സന്തോഷിന് ലീഗ് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാതെയായി. കേരളത്തിലെ കെസിഎ നിയന്ത്രണത്തിലുള്ള ടൂര്‍ണ്ണമെന്റിലും സന്തോഷിന് കളിക്കാന്‍ കഴിയാതെയായി. എസ് ബി ഐയുടെ പ്രതിനിധിയായി സന്തോഷ് കരുണാകരന്‍ കെസിഎ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്നതും തടയാനായി. ഇതെല്ലാം സുപ്രീംകോടതി വിധിയോടെ അപ്രസക്തമാകും.
46-ാം വയസ്സിലാണ് സന്തോഷ് അവസാനമായി തിരുവനന്തപുരം ക്രിക്കറ്റ് ലീഗില്‍ കളിച്ചത്. ആ പ്രായത്തിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് സന്തോഷായിരുന്നു. കേരളത്തിലെ ലീഗില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പ്രായം കൂടിയ താരമാണ് സന്തോഷ്. അവസാന ലീഗ് ടൂര്‍ണ്ണമെന്റില്‍ അഞ്ച് കളികളില്‍ നിന്നും എസ് ബി ഐക്ക് വേണ്ടി സന്തോഷ് നേടിയത് 44 വിക്കറ്റായിരുന്നു. അതിന് മുമ്പിലെ സീസണിലും തിരുവനന്തപുരത്തെ ബെസ്റ്റ് വിക്കറ്റ് ടേക്കര്‍ സന്തോഷായിരുന്നു. പ്രായം തളര്‍ത്താത്ത വീര്യവുമായി എന്നും എസ് ബി ഐയ്ക്കായി ബാങ്ക് കളികളില്‍ സന്തോഷ് സജീവമാണ്. കേരളാ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടതു കൈയ്യന്‍ ഓഫ് സ്പിന്നറായിരുന്നു സന്തോഷ്. പക്ഷേ ഒരു മത്സരം മാത്രമേ രഞ്ജി ട്രോഫിയില്‍ കളിക്കാനായിട്ടുള്ളൂ. അതിന് ശേഷം ക്രിക്കറ്റ് ദൈവങ്ങള്‍ കണ്ണടച്ചു. എസ് ബി ടിയ്ക്കായി കേരളത്തിലെ ലീഗില്‍ തകര്‍ത്ത് വിക്കറ്റെടുക്കുമ്പോഴും സന്തോഷിനെ ആരും കണ്ടില്ല. അനന്തപത്മനാഭനും രാംപ്രാകാശ് ഉമ്രി സുരേഷ് കുമാറും അടങ്ങുന്ന കേരളാ ക്രിക്കറ്റിലെ സ്പിന്‍ ത്രയത്തിന്റെ മികവും സന്തോഷിന്റെ യവ്വൗനകാലത്ത് രഞ്ജി ടീമിലെത്തുന്നതിന് വിലങ്ങു തടിയായെന്നതാണ് മറ്റൊരു യഥാര്‍ത്ഥ്യം. ഇതിനിടെയാണ് കേരളാ ക്രിക്കറ്റിലെ ചില തെറ്റുകളെ ഉയര്‍ത്തിക്കൊണ്ടു വന്നു എന്ന പേരില്‍ സമ്പൂര്‍ണ്ണ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. അവിടേയും തളരാത്ത പോരാളിയെ പോലെ സന്തോഷ് കരുണാകരന്‍ പോരാടി. എല്ലാ അര്‍ത്ഥത്തിലും വിജയവും നേടി. സന്തോഷ് കരുണാകരന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, കെ. പ്രമോദ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. കേരള ക്രിക്കറ്റ് അസോസിയേഷന് വേണ്ടി അഭിഭാഷകന്‍ കെ.സി. രഞ്ജിത്ത് ഹാജരായി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വിലക്ക് റദ്ദാക്കിയത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കരുണാകരന്‍ നല്‍കിയ പരാതി വീണ്ടും പരിഗണിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്‌സ്മാനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതും കെസിഎയ്ക്ക് തിരിച്ചടിയാണ്. ക്രിക്കറ്റ് അസോസിയേഷനുകളുടെ പരിഷ്‌കരണത്തിന് ജസ്റ്റിസ് ആര്‍.എം. ലോധ സമിതി മുന്നോട്ടു വെച്ച ശുപാര്‍ശകള്‍ കേരളത്തിലെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് സന്തോഷ് കരുണാകരന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്. എന്നാല്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളെ ഈ കേസില്‍ കക്ഷി ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി ഓംബുഡ്‌സ്മാന്‍ സന്തോഷ് കരുണാകരന്റെ ആവശ്യം തള്ളുകയായിരുന്നു. കേരള ഹൈക്കോടതി ഓംബുഡ്സ്മാന്റെ നിലപാട് ശരിവെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സന്തോഷ് കരുണാകരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ആജീവനാന്തവിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പെടുത്തിയത്. ഇതിന് പിന്നില്‍ പല മറ്റു കാരണങ്ങളുമുണ്ടായിരുന്നു. ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി, ഓംബുഡ്സ്മാന്റെ നിലപാട് ശരിവെച്ച കേരള ഹൈക്കോടതിയെയും വിമര്‍ശിച്ചു.
കേരളാ ക്രിക്കറ്റിനെ ഞെട്ടിച്ച് കളിക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. സഞ്ജു സാംസണും സച്ചിന്‍ ബേബിയും രണ്ടു തട്ടിലായപ്പോഴായിരുന്നു വിവാദം. സച്ചിന്‍ ബേബിക്കെതിരെ ചില താരങ്ങള്‍ കെസിഎയ്ക്ക് കത്തു നല്‍കി. ഈ കത്തിന് പിന്നില്‍ സന്തോഷ് കരുണാകരനെന്ന് ആരോപിച്ചായിരുന്നു കെ സി എ പ്രതികാര നടപടികള്‍ തുടങ്ങിയത്. എന്നാല്‍ കേരളാ ക്രിക്കറ്റ് ഓബുഡ്‌സ്മാന്‍ സന്തോഷിന് തുണയായി. ആ വിലക്ക് മാറ്റി. ഇതിന് തൊട്ടു പിന്നാലെയാണ് അനാവശ്യ വാദങ്ങളുമായി കോടതിയെ സന്തോഷ് കരുണാകരന്‍ സമീപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ സി ഐ ആജീവനാന്ത വലിക്ക് ഏര്‍പ്പെടുത്തിയത്. ലോധാ കമ്മറ്റി റിപ്പോര്‍ട്ട് എല്ലാ തട്ടിലും നടപ്പിലാക്കണമെന്നതായിരുന്നു സന്തോഷ് കരുണാകരന്റെ ആവശ്യം. എന്നാല്‍ കെസിഎ അതിന് തയ്യാറായില്ല. ബിസിസിഐയ്ക്കും കെസിഎയ്ക്കും മാത്രമേ ലോധാ കമ്മറ്റി ബാധകമാകൂവെന്നായിരുന്നു അവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ക്രിക്കറ്റ് ഓബുഡ്‌സ്മാന്‍ തള്ളി. ഹൈക്കോടതിയും കാര്യമായെടുത്തില്ല. 'അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന' പരാമര്‍ശവും വിധികളുടെ ഭാഗമായി. ഇതുയര്‍ത്തിയാണ് കെ സി എ ആജീവനാന്ത വിലക്ക് കൊണ്ടു വന്നത്. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും മറ്റും 'അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന' പരാമര്‍ശം ഉയര്‍ത്തി ക്രിക്കറ്റ് ദൈവങ്ങള്‍ സന്തോഷിനെ കളിയാക്കുകയും ചെയ്തു. അങ്ങനെയാണ് പോരാട്ടം സുപ്രീംകോടതിയില്‍ എത്തുന്നത്. ഹൈക്കോടതി വിധിയേയും രണ്ടംഗ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിക്കുന്നു. ഈ സാഹചര്യത്തില്‍ 'അശുദ്ധ കൈകളാല്‍ കോടതിയെ സമീപിച്ച വ്യവഹാരിയെന്ന' വാചകവും അപ്രസക്തമാകുകയാണ്.
ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളില്‍ ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് കരുണാകരന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുകളുടെ പരിഷ്‌കരണത്തിനു വേണ്ടിയാണ് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്. ഇതു ജില്ലാ അസോസിയേഷനുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ക്രിക്കറ്റ് അസോസിയേഷന്റെ ഓംബ്ഡുസ്മാനെ സമീപിക്കുകയായിരുന്നു. എന്നാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളെ കക്ഷി ചേര്‍ത്തില്ലെന്നു ചൂണ്ടിക്കാട്ടി ഓംബുഡ്‌സ്മാന്‍ ആവശ്യം തള്ളി. ഈ തീരുമാനം കേരള ഹൈക്കോടതിയും ശരിവച്ചു. ഇതിനു പിന്നാലെയാണ് സന്തോഷ് കരുണാകരനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി, ഓംബുഡ്സ്മാന്റെ നിലപാട് ശരിവച്ച കേരള ഹൈക്കോടതി വിധിയെയും വിമര്‍ശിച്ചു. സന്തോഷ് കരുണാകരന്റെ പരാതി വീണ്ടും പരിഗണിക്കാന്‍ ഓംബ്ഡുസ്മാനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതും കേരളാ ക്രിക്കറ്റിലെ 'ദൈവങ്ങള്‍ക്ക്' തലവേദനയായി മാറും.
തിരുവനന്തപുരം ലീഗ് ക്രിക്കറ്റില്‍ അവസാനമായി കളിച്ച പ്രകടന മികവിനെ അനുമോദിച്ച് സന്തോഷ് കരുണാകരനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പ് ചുവടെ
HATS-OFF TO YOU SANTHOSH.......
സന്തോഷ് കരുണാകരന്‍, കേരള ക്രിക്കറ്റ് ലോകത്തിന്റെ 'കരു'. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ താരം.... ഇപ്പോള്‍ വയസ്സ് നാല്പത്തിയാറ്....??
കേരളത്തിനുവേണ്ടി അണ്ടര്‍ 19, 21, 23 തുടങ്ങിയ എല്ലാ തലത്തിലും എറിഞ്ഞ ഇടത് കൈയ്യന്‍ സ്പിന്നര്‍ . അഞ്ചു വര്‍ഷം കേരള രഞ്ജി സ്‌ക്വാഡില്‍ ഉണ്ടായിരുന്നുവെങ്കിലും , എന്ത് കൊണ്ടോ, ഒരു മാച്ച് മാത്രമാണ് കളത്തില്‍ ഇറങ്ങി കളിക്കാന്‍ അവസരം ലഭിച്ചത്......
അന്ന് കൂടെ കളിച്ച ഒട്ടു മിക്ക കേരളത്തിന്റെ കളിക്കാരും, വര്‍ഷങ്ങള്‍ക്കു മുന്‍പേ ആക്റ്റീവ് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്നു... എന്നാല്‍ സന്തോഷ് ആവട്ടെ, പത്തൊന്‍പതു വയസ്സിന്റെ ചുറുചുറുക്കോടെ ഇന്നും കളിക്കളത്തില്‍ തന്നെ ഉണ്ട്. നാല്‍പ്പത്തഞ്ചാം വയസ്സിന്റെ ചെറുപ്പത്തില്‍, ട്രിവാന്‍ഡ്രം 'A' ഡിവിഷന്‍ ലീഗില്‍, 2018-2019 കാലയളവില്‍, രണ്ടു റെക്കോര്‍ഡ് ആണ് സ്വന്തം പേരില്‍ എറിഞ്ഞെടുത്തത്.... ??????
ഒന്ന്........ ഒരു ഇന്നിങ്സില്‍ പരമാവധി വിക്കെറ്റ് എടുത്ത ബൗളര്‍ ( 9 wicket )
രണ്ട്........ A ഡിവിഷന്‍ ലീഗിലെ Best bowler & Highest wicket taker എന്ന ബഹുമതി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി..... ??????
2017- 2018 കാലയളവിലും രണ്ടാമത്തെ highest wicket taker ഇദ്ദേഹം തന്നെ ആയിരുന്നു....
ഇതൊക്കെ കളിക്കളത്തിലെ പരിചയ സമ്പത്തെന്നോ, ഫിറ്റ്‌നസ് എന്നോ, എന്ത് വേണമെങ്കിലും പറയാം... പക്ഷെ അദ്ദേഹത്തെ വ്യത്യസ്തന്‍ ആക്കുന്നത്, അദ്ദേഹം എന്ന വ്യക്തിയുടെ കാഴ്ചപ്പാടുകളാണ്.....
നമുക്ക് അംഗീകാരമായി കിട്ടുന്ന സോപ്പ്‌പ്പെട്ടിയും, കോലു മിട്ടായിയും വരെ തന്റെ സ്വകാര്യ അഹങ്കാരമായി കാണുന്ന നമ്മുക്ക് ഓരോരുത്തര്‍ക്കും അദ്ദേഹം ഒരു മാതൃകയാവുന്നു......
തന്റെ 2018-2019 സീസണിലെ 'ബെസ്റ്റ് ബൗളര്‍ അവാര്‍ഡ്', രണ്ടാമത്തെ Highest wicket taker ആയ Abi Biju (Masters Club) ന് അദ്ദേഹം കൈമാറുകയുണ്ടായി..... കേരള അണ്ടര്‍ 19 കളിക്കുന്ന ഒരു ഇടം കൈയ്യന്‍ സ്പിന്നര്‍ ആണ് Abi Biju ....ഉന്നതങ്ങളില്‍ എത്താന്‍ കഴുവുള്ള ഒരു കൊച്ചു മിടുക്കന്‍...
വരും തലമുറയ്ക്ക് പ്രചോദനവും, പ്രോത്സാഹനവും നല്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത ഈ പ്രവര്‍ത്തിയെ പ്രശംസിക്കാതെ വയ്യ... ?????? മുതിര്‍ന്ന കളിക്കാര്‍ പുതിയ തലമുറയ്ക്ക് നല്കുന്ന ഈ തരം അംഗീകാരങ്ങള്‍, തീര്‍ച്ചയായും അവരുടെ കളിയോടുള്ള അര്‍പ്പണബോധത്തെ ഉയര്‍ത്തുമെന്നും, ഇന്ത്യന്‍ ജേഴ്സി അണിയണം എന്ന ഏതൊരു കളിക്കാരെന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് എത്താന്‍ കഠിനമായി പരിശീലിക്കാന്‍ ആവേശം പകരുമെന്നും നമ്മുക്ക് നിസ്സംശയം പറയാം.....
HATS-OFF TO YOU........??????
സന്തോഷകരുണാകരൻ