ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; ഭര്‍ത്താവിനെ കുരുമുളക് സ്പ്രേ അടിച്ച് വീട്ടില്‍ കയറ്റാതെ ഭാര്യ! പിന്നില്‍ സ്വത്ത് തര്‍ക്കവും ദാമ്പത്യ പ്രശ്‌നങ്ങളും; ഭാര്യ, വീട് കൈക്കലാക്കാന്‍ ശ്രമിച്ചെന്ന് വീല്‍ചെയറില്‍ കഴിയുന്ന ഷിബു; കൊലപാതകശ്രമം അടക്കം കേസ്; ആത്മരക്ഷയ്ക്കാണ് സ്‌പ്രേ ഉപയോഗിച്ചതെന്ന് സോണിയ; സോഷ്യല്‍ മീഡിയയില്‍ വൈറലായ 'പെപ്പര്‍ സ്‌പ്രേ' വീഡിയോയുടെ യാഥാര്‍ത്ഥ്യം
സോഷ്യല്‍ മീഡിയയില്‍ വൈറലായ ടപെപ്പര്‍ സ്‌പ്രേ' വീഡിയോയുടെ യാഥാര്‍ത്ഥ്യം
തൃശൂര്‍: വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചവരെ യുവതി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് തടയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, വൈറലായ ഈ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത എന്താണ്? തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ ഷിബു ജോര്‍ജ്ജും ഭാര്യ സോണിയയുമാണ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടത്. സ്വത്ത് തര്‍ക്കവും ഗാര്‍ഹിക പീഡന ആരോപണങ്ങളും അടക്കം ഗുരുതരമായ ദാമ്പത്യ പ്രശ്‌നങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മറുനാടന്‍ മലയാളിയുടെ അന്വേഷണത്തില്‍ കണ്ടെതേതി. വീല്‍ചെയറില്‍ കഴിയുന്ന ഭര്‍ത്താവിനെ കോടതി ഉത്തരവുമായി വീട്ടില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സോണിയയുടെ ഭാഗത്തുനിന്നും അതിക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
'വീട് കൈക്കലാക്കാന്‍ ശ്രമിച്ചു': ഭര്‍ത്താവ് ഷിബു ജോര്‍ജ്ജ്
2009ലെ ഒരപകടത്തില്‍ ശരീരം തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന താന്‍ ഒരു വര്‍ഷത്തിലധികമായി ഒരു അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് ഷിബു ജോര്‍ജ്ജ് വെളിപ്പെടുത്തി. തന്നെയും അമ്മയെയും കൊന്ന് വീടും സ്വത്തും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സോണിയ വന്നതെന്നും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് തനിക്ക് വീട് വിട്ട് അഭയകേന്ദ്രത്തിലേക്ക് പോകേണ്ടി വന്നതെന്നും ഷിബു ആരോപിച്ചു. ഭാര്യ തന്റെ തലയില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചതിനെ തുടര്‍ന്ന് ഇന്‍ഫെക്ഷന്‍ വന്ന് ആശുപത്രിയിലായി. ഈ സംഭവത്തില്‍ സോണിയക്കെതിരെ കൊലപാതക ശ്രമത്തിന് (IPC 308) കേസ് എടുത്തിരുന്നു.
ഡിവോഴ്സ് കേസിന്റെ ഭാഗമായി വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍, കോടതി അനുകൂല ഉത്തരവ് നല്‍കി. ഈ ഉത്തരവുമായി വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചപ്പോഴാണ് ജനലിലൂടെയും മറ്റും സോണിയ കുരുമുളക് സ്പ്രേ അടിച്ച് തന്നെയും സഹായികളെയും തടഞ്ഞതെന്നും, തുടര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു.
'ആത്മരക്ഷയ്ക്കാണ് സ്‌പ്രേ ഉപയോഗിച്ചത്': ഭാര്യ സോണിയ
ഷിബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സോണിയയും രംഗത്തെത്തി. ഭര്‍ത്താവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളാണ് യുവതി പങ്കുവെച്ചത്. താന്‍ രണ്ടാമത് വിവാഹം കഴിച്ചതാണെന്നും ഒരു മകനുണ്ടെന്നും ഷിബുവിനെ അറിയിച്ചിരുന്നതായി സോണിയ വെളിപ്പെടുത്തി. എന്നാല്‍ വിവാഹശേഷം ഷിബു മറ്റു സ്ത്രീകളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിച്ചെന്നും, ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും സോണിയ ആരോപിക്കുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരം, താന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മാറണമെങ്കില്‍ ഷിബു തനിക്ക് വാടക വീട് ഏര്‍പ്പാടാക്കണം. ഇത് ചെയ്യാതെ, ഷിബു ഗുണ്ടകളുമായി വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ ആത്മരക്ഷയ്ക്കായി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതെന്നും സോണിയ പറയുന്നു.
ഷിബുവിനൊപ്പമെത്തിയ ഒരാള്‍ വാക്കത്തിയുമായി തന്നെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ വാതില്‍ കുറ്റിയിട്ടെന്നും, അതിനെ തുടര്‍ന്നാണ് അവര്‍ ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സ്വന്തം വീട്ടില്‍ പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഷിബു ജോര്‍ജ്ജിനുള്ളത്.
