'ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം' പാടി സോഷ്യല്‍ മീഡിയയില്‍ താരമായി; ഹൈന്ദവ ഭക്തിഗാനങ്ങളുമായി ആരാധകരെ നേടിയ മുസ്ലീം കുടുംബം; കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ 'പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്ന പാട്ട് പാടി പൂര്‍ത്തിയാക്കിയത് തൃശൂരിലെ പാട്ടു ഫാമിലി; ഡിവൈഎഫ്‌ഐ പ്രതിഷേധം വകവയ്ക്കാതെ 'ഗണഗീതം' പാടിയ കുടുംബത്തിന്റെ കഥ

Update: 2026-01-21 07:45 GMT

കണ്ണൂര്‍: ഗാനമേളയില്‍ 'ഗണഗീതം' പാടിയതിനു പരിപാടി അലങ്കോലപ്പെടുത്തി ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പുതുമാനം. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ഗാനമേളയാണ് ഡിവൈഎഫ്‌ഐക്കാര്‍ അലങ്കോലപ്പെടുത്തിയത്. തൃശ്ശൂര്‍ പാട്ട് ഫാമിലിയുടേതായിരുന്നു ഗാനമേള. 'പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്ന് തുടങ്ങുന്ന ഗാനം പാടുന്നതിനിടെ ഡിവൈഎഫ്ക്കാര്‍ സ്റ്റേജില്‍ ഇരച്ചു കയറുകയായിരുന്നു. ആര്‍എസ്എസിന്റെ ഗണഗീതമാണ് എന്ന് പറഞ്ഞാണ് ഇവര്‍ ബഹളമുണ്ടാക്കിയത്. പിന്നാലെ ഡിവൈഎഫ്‌ഐക്കാര്‍ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുയും ചെയ്തു.

ദേശഭക്തി ഗാനങ്ങളിലൂടെയും ഹിന്ദു ഭക്തി ഗാനങ്ങളിലൂടെയും ശ്രദ്ധനേടിയവരാണ് തൃശ്ശൂര്‍ പാട്ട് ഫാമിലി. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്ക് വലിയ ആരാധകരുണ്ട്. അതിനാല്‍ തന്നെ ഗാനമേള കേള്‍ക്കാന്‍ വലിയ ജനക്കൂട്ടം തന്നെയുണ്ടായിരുന്നു. ഇതിനിടെയാണ് ഡിവൈഎഫൈക്കാരുടെ അഭ്യാസം. പാട്ടു ഫാമിലി മുസ്ലീം കുടുംബമാണ്. അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കി ഒരു മുസ്ലിം കുടുംബമാണ് 'പാട്ട് ഫാമിലി'. വൃശ്ചിക മാസത്തിലെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, അയ്യപ്പ ഭക്തിഗാനങ്ങളിലൂടെ സോഷ്യല്‍ മീഡിയയിലും വേദികളിലും തരംഗമായി മാറുകയിരുന്നു തൃശൂരില്‍ നിന്നുള്ള ഈ കുടുംബം. 'പാട്ട് ഫാമിലി' എന്ന പേരില്‍ അറിയപ്പെടുന്ന സജിന്‍, ഭാര്യ നിഷാദ്, മകള്‍ ദില്‍രു എന്നിവരാണ് മനോഹരമായ ആലാപനത്തിലൂടെ ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ആളുകളുടെ സ്‌നേഹം പിടിച്ചുപറ്റുന്നത്.

സോളോ റീലുകളിലൂടെയാണ് സജിന്‍ തുടക്കമിട്ടതെങ്കിലും, മകള്‍ ദില്‍രുവിനെക്കൂടി ഉള്‍പ്പെടുത്തി പാടിയ അയ്യപ്പ ഭക്തിഗാനമാണ് ഈ കുടുംബത്തിന് വലിയ വഴിത്തിരിവായത്. 'ഉദിച്ചുയര്‍ന്നു മാമലമേലെ ഉത്രം നക്ഷത്രം' എന്ന വിഖ്യാത ഗാനം അപ്പനും മകളും ചേര്‍ന്ന് പാടിയപ്പോള്‍ അത് വൈറലാവുകയും 'പാട്ട് ഫാമിലി' എന്ന കോണ്‍സെപ്റ്റ് ജനങ്ങളിലേക്ക് എത്തുകയും ചെയ്തു സംഗീതത്തെ തന്റെ ജീവനായി കാണുന്ന നിഷാദ് 14-ാം വയസ്സു മുതല്‍ ഗാനമേളകളില്‍ സജീവമാണ്. ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ കുടുംബം ഇന്നത്തെ നിലയില്‍ എത്തിയത്.

തങ്ങളുടെ 23 വര്‍ഷത്തെ കലാജീവിതത്തില്‍ കിട്ടാത്ത സ്വീകാര്യതയാണ് മകള്‍ ദില്‍രു കൂടി ചേര്‍ന്നതോടെ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ലഭിച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു അയ്യപ്പ ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ ലഭിക്കുന്ന ആ ഒരു പ്രത്യേക അനുഭൂതിയാണ് ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് കുടുംബം പറയുന്നു. വൃശ്ചിക മാസത്തില്‍ തിരക്കേറിയ പരിപാടികളുമായി കേരളത്തിലെമ്പാടും ഇവര്‍ സജീവമാണ്. ജിസിസി രാജ്യങ്ങളിലും ഇവര്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സജിന്‍ ഒരു നാടക നടനും എഴുത്തുകാരനും ഗായകനുമാണ് പാട്ടിനെ സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ വേണമെന്ന നിഷാദിന്റെ ആഗ്രഹമാണ് സജിനുമായുള്ള വിവാഹത്തിലെത്തിയത്. ദില്‍രുവാകട്ടെ ഡാന്‍സിനോടുള്ള താല്പര്യത്തില്‍ നിന്നാണ് ഇപ്പോള്‍ പാട്ടിലേക്ക് ചുവടുവെച്ചിരിക്കുന്നത്. മതസൗഹാര്‍ദ്ദത്തിന്റെ വലിയൊരു ഉദാഹരണമായി ഈ കുടുംബം പാടുന്ന അയ്യപ്പ ഭക്തിഗാനങ്ങള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ തരംഗമായി തുടരുകയാണ്. ഈ കുടുംബമാണ് കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന മഹോത്സവത്തിനും ഗാനമേളയ്ക്ക് എത്തിയത്.

തീര്‍ത്തും ഭക്തിസാന്ദ്രമായിരുന്നു പരിപാടി. അതിനിടെയാണ് ഡിവൈഎഫ് ഐക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്. 'പരമ പവിത്രമാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍' എന്ന് തുടങ്ങുന്ന ഗാനത്തെ ഗണഗീതമെന്ന തരത്തിലാണ് ഡിവൈഎഫ്‌ഐ കണക്കാക്കുന്നത്. ഈ പാട്ട് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പാട്ടു ഫാമിലി അത് പൂര്‍ത്തിയായി. പ്രശ്‌നം ഉണ്ടാക്കാന്‍ വന്നവരെ അവിടെയുണ്ടായിരുന്നവര്‍ കൈകാര്യം ചെയ്യുകയും ചെയ്തു. അങ്ങനെ ഈ വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായി.

Tags:    

Similar News