ചുംബിക്കാന്‍ അനുമതി വാങ്ങി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ദളിത് ഡോക്ടര്‍ക്കൊപ്പം ആ ഫ്‌ളാറ്റില്‍ അന്ന് കഴിഞ്ഞത് മൂന്ന് ദിവസം; ആല്‍ബമുണ്ടക്കാന്‍ എന്ന് പറഞ്ഞ് സാമ്പത്തിക ചതിയും; കൂട്ടുകാരിയെ കണ്ടതോടെ മട്ടും ഭാവവും മാറി; രണ്ടു പേര്‍ക്കൊപ്പം കിടക്ക പങ്കിടണമെന്ന് കൂട്ടുകാരന്‍ പറഞ്ഞത് ഡിപ്രഷനായി; ചികില്‍സയിലൂടെ അതിജീവിത; ആരാധികമാരെ ചതിയ്ക്കുന്ന വേടന്‍ 'സൈക്കോ പീഡകനോ'?

Update: 2025-07-31 06:14 GMT

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടനെതിരെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ദളിത് യുവതിയാണ് പരാതിക്കാരി. വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ശാരീരികമായും സാമ്പത്തികമായും തന്നെ ചൂഷണം ചെയ്തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് യുവതി വേടനെ പരിചയപ്പെട്ടത്. വേടന്റെ പാട്ടുകളോടും മറ്റും ഇഷ്ടം തോന്നി യുവതി അങ്ങോട്ട് മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഫോണ്‍ നമ്പരുകള്‍ കൈമാറി. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേടന്‍ തന്നോട് പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയിലുണ്ട്.

ഒരിക്കല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഇയാള്‍ വിളിച്ചു. അന്ന് ഉച്ചയ്ക്ക് വേടന്‍ യുവതിയുടെ ഫ്‌ളാറ്റിലെത്തുകയും ചെയ്തു. സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെയെന്ന് വേടന്‍ ചോദിച്ചു. താന്‍ സമ്മതിച്ചു. എന്നാല്‍ ചുംബിച്ചതിന് പിന്നാലെ വേടന്‍ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു, ബലാത്സംഗം ചെയ്തു. വിവാഹം കഴിച്ചോളാമെന്നും പറഞ്ഞു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാള്‍ ഫ്‌ളാറ്റില്‍ നിന്ന് പോയത്. പലവട്ടം പണം നല്‍കി. നിരവധി തവണ ഫ്‌ളാറ്റില്‍ തങ്ങി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു.2022ല്‍ താന്‍ കൊച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കൊച്ചിയിലെ ഫ്‌ളാറ്റിലും വേടനെത്തി, ദിവസങ്ങളോളം തങ്ങി. ഈ സമയവും ലൈംഗികമായി ഉപദ്രവിച്ചു. 2023 മാര്‍ച്ചില്‍ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍വച്ചും ലൈംഗികമായി ഉപയോഗിച്ചു. ജൂലായ് 14ന് കൊച്ചിയിലെ ഹോട്ടലില്‍ സംഗീതനിശയില്‍ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാല്‍ വന്നില്ല. തുടര്‍ന്ന് താന്‍ വേടന്റെ സുഹൃത്തുക്കളെ വിളിച്ചു.ജൂലായ് പതിനഞ്ചിന് വേടന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലെത്തി. താന്‍ ടോക്‌സിക്കാണെന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. മറ്റുള്ള പെണ്‍കുട്ടികളുമായി സെക്‌സ് ചെയ്യാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും വേടന്‍ സുഹൃത്തുക്കളോട് പറഞ്ഞതായി യുവതി ആരോപിക്കുന്നു. നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടന്‍ ഫ്‌ളാറ്റില്‍ നിന്ന് മടങ്ങിയെന്നും പരാതിയിലുണ്ട്.

അതിനിടെ യുവതിയുമായി വേടന്‍ പിരിയാനുള്ള കാരണവും പുറത്തു വന്നിട്ടുണ്ട്. ലൈംഗീക വൈകൃതമുള്ള വേടന്‍ നിരവധി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നു. ഒരിക്കല്‍ ഈ ഡോക്ടറുടെ സുഹൃത്തിനെ വേടന്‍ കണ്ടു. ആ സുഹൃത്തിനേയും തനിക്ക് വേണമെന്ന് ഡോക്ടറോട് വേടന്‍ ആവശ്യപ്പെട്ടു. രണ്ടു പേരേയും ഒരേ സമയം വേണമെന്നതായിരുന്നു ആവശ്യം. ഇത് കേട്ട ഡോക്ടര്‍ വിഷാദത്തിന് അടിമയാവകുയായിരുന്നു. ഈ സമയത്ത് തന്നെയാണ് മീ ടൂ ആരോപണങ്ങളും മറ്റും സജീവമായത്. ഇതോടെ ഡോക്ടര്‍ക്ക് വേടന്റെ വൈക്യതം തിരിച്ചറിഞ്ഞു. തന്റെ ശരീരത്തോട് വേടന്‍ കാട്ടിയ ക്രൂരതകളെ കുറിച്ചുള്ള ചിന്ത ഡിപ്രഷനിലെത്തിച്ചു. ദീര്‍ഘകാലം ചികില്‍സയിലായി. അതിന് ശേഷമാണ് മീ ടീ ആരോപണ വിധേയയുടെ അനുഭവം അറിഞ്ഞത്. ഇതോടെ ഇനി ആര്‍ക്കും വേടന്റെ ശല്യം ഉണ്ടാകരുതെന്ന് ഉറപ്പിച്ചാണ് മൊഴി നല്‍കിയത്. ബന്ധത്തിന് തെളിവായി ഗൂഗിള്‍ പേ ഇടപാടും കൈമാറി. നല്ല സാമ്പത്തിക ചുറ്റുപാടില്‍ നന്നുള്ള ഡോക്ടറാണ് പരാതിക്കാരി. ദളിത് വിഭാഗത്തില്‍ നിന്നുള്ളതായതു കൊണ്ട് തന്നെ അതേ പരിഗണനയില്‍ പോലീസ് അന്വേഷണവും നടത്തും. അതിനിടെ വേടന്‍ ഒളിവില്‍ പോയെന്നും സൂചനകളുണ്ട്. മുമ്പ് വേടന്‍ ഒരു പരിപാടിക്ക് രണ്ടു ലക്ഷം രൂപയാണ് വാങ്ങിയിരുന്നത്. എന്നാല്‍ പുലി നഖ കേസിലെ അറസ്റ്റുള്‍പ്പെടെ വന്നതോടെ 25 ലക്ഷമായി പ്രതിഫലം ഉയര്‍ത്തി. ഇതിനിടെയാണ് വെട്ടിലാക്കുന്ന ലൈംഗീക വൈകൃത കേസ് വരുന്നത്. നല്ല വിദ്യാഭ്യാസവും ഉന്നത ജോലിയുമുള്ള മാതാപിതാക്കളുടെ പിന്തുണയിലാണ് പരാതിക്കാരി കേസുമായി മുമ്പോട്ട് വരുന്നത് എന്നതാണ് ശ്രദ്ധേയം.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് സന്ദര്‍ഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും താന്‍ മാനസികമായി തകര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു. വേടന്റെ ആരാധികയായിരുന്നു യുവതി. ആല്‍ബങ്ങളും പാട്ടുകളും കണ്ട് ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയക്കുകയായിരുന്നു. വേടന്‍ നല്‍കിയ അഭിമുഖങ്ങളിലെ ചില തെറ്റുകളൊക്കെ ചൂണ്ടിക്കാട്ടി തിരുത്തിക്കൊണ്ടായിരുന്നു മെസ്സേജ് അയച്ചത്. തുടര്‍ന്ന് തന്നെ പരിചയപ്പെടണമെന്നാവശ്യപ്പെട്ട് വേടന്‍ കോഴിക്കോട്ടേക്ക് വരികയായിരുന്നു. 2021 ഓഗസ്റ്റില്‍ കോഴിക്കോട് താന്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് വേടന്‍ വന്നു. അന്ന് തറയില്‍ ബെഡ് ഇട്ടാണ് വേടന്‍ ഇരുന്നത്. ഇരുന്നുകൊണ്ട് തന്നോട് സംസാരിക്കുന്നതിനിടെ വേടന്‍ തന്നെ ചുംബിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം തന്നോടൊപ്പം വേടന്‍ അവിടെ താമസിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. വേടനുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്.

ആ സമയത്ത് വേടന്‍ അധികം സാമ്പത്തിക ശേഷി ഉണ്ടായിരുന്ന ആളായിരുന്നില്ല. വലിയ പ്രശസ്തിയൊന്നും വേടനുണ്ടായിരുന്നില്ല. 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പലപ്പോഴായി തന്റെ പക്കല്‍നിന്ന് വേടന്‍ പണം വാങ്ങിയിട്ടുണ്ടെന്നും യുവതി പറയുന്നു. 2021 ഡിസംബറില്‍ തനിക്ക് പാട്ട് ഇറക്കാന്‍ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബര്‍ 19-ന് വീണ്ടും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപ കൊടുത്തു. 2021-23 കാലഘട്ടത്തില്‍ ഏതാണ്ട് 1600-ഓളം രൂപ നല്‍കി. ഇത്തരത്തില്‍ പലപ്പോഴായി വേടന്‍ 31000 രൂപ വാങ്ങിയിട്ടുണ്ട്. അതിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പരാതിയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, വേടനെതിരായ ബലാത്സംഗ പരാതി അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഐ പി സി 376, 376 (2) (എന്‍) വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാക്ഷികളടക്കം ഈ കേസിലുണ്ട്. അവരുടേതടക്കം മൊഴികള്‍ ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം മുന്നോട്ട് പോകുകയെന്നും കമ്മിഷണര്‍ പറഞ്ഞു.

Tags:    

Similar News