ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്; കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും! ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളില്‍ സത്യമുണ്ട്; വിപഞ്ചികയുടേയും മകളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തതിരിക്കാനും ചില കളികളും സജീവം; ആ 'വൈകൃത കുടുംബത്തെ' പൂട്ടാന്‍ കുണ്ടറ പോലീസ്; ഷാര്‍ജയില്‍ നാടകീയതകളോ?
കൊല്ലം: വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ പുതിയ ചിത്രങ്ങള്‍ നല്‍കുന്നത് അയാളുടെ സ്വഭാവ വൈകല്യത്തിന്റെ സൂചനകള്‍. ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടേയും മകളുടേയും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങളെ നിതീഷും കുടുംബവും തടയാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. നാട്ടിലെത്തിച്ച് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്താല്‍ അത് കുടുക്കായി മാറും. എന്നാല്‍ ഇതെല്ലാം അതിജീവിച്ചും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അതിനിടെ നിതീഷിനും കുടുംബത്തിനും എതിരെ പ്രതിഷേധം കനക്കുകയാണ്. ഇവരെ പ്രതിയാക്കി കുണ്ടറ പോലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ പ്രതികളെ നാട്ടിലെത്തിക്കാനുള്ള നീക്കവും പോലീസ് തുടങ്ങിയിട്ടുണ്ട്. ആത്മഹ്യാ കുറിപ്പ് തന്നെ കേസെടുക്കാന്‍ മതിയായ തെളിവാണ്. ഇപ്പോഴിതാ നിതീഷിന്റെതായി സമൂഹമാധ്യമങ്ങളില്‍ ധാരാളം ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. പലതും ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വൈകൃതപരമായി തോന്നുന്ന ചിത്രങ്ങളാണ്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. Wearing Ladies innerware എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്.
അതേ സമയം തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു. ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാള്‍ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല 'വിപഞ്ചിക കത്തില്‍ ആരോപണം ഉന്നയിക്കുന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജിയിലെ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടില്‍ക്കയറിന്റെ രണ്ടറ്റത്തുമായി ജീവനൊടുക്കിയ നിലയിലായിരുന്നു അമ്മയും മകളും. ദുബായിലെ സ്വകാര്യ കമ്പനിയിലെ എച്ച്. ആര്‍ വിഭാഗത്തിലായിരുന്നു വിപഞ്ചിക ജോലി ചെയ്തിരുന്നത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായിരുന്നു നിതീഷ്. 2020 നവംബറിലായിരുന്നു വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹം. അതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അമ്മ ഷൈലജയും രംഗത്തു വന്നു. ഭര്‍ത്താവ് നിതീഷ് മാത്രമല്ല, അയാളുടെ സഹോദരിയും പിതാവും വിപഞ്ചികയെ ദ്രോഹിച്ചുവെന്നും അമ്മ ഷൈലജ പറഞ്ഞു. നിധീഷിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അത് ക്ഷമിക്കാന്‍ മകള്‍ തയ്യാറായിരുന്നതായും അമ്മ വെളിപ്പെടുത്തി. ഭര്‍തൃസഹോദരി കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ട് വീട്ടിലെ ജോലികളെല്ലാം മകളെ കൊണ്ട് ചെയ്യിച്ചുവെന്നും അമ്മ ആരോപിച്ചു. മകള്‍ സന്തോഷമായി ജീവിക്കുന്നത് ഭര്‍തൃസഹോദരിക്ക് ഇഷ്ടമല്ലായിരുന്നെന്നും മകളെ വിരൂപയാക്കിയതിന് പിന്നില്‍ ഭര്‍തൃസഹോദരി ആണെന്നും അവര്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ അവിഹിതബന്ധം വിപഞ്ചിക കണ്ടുപിടിച്ചിരുന്നെന്നും എന്നാല്‍ അത് ക്ഷമിക്കാന്‍ മകള്‍ തയ്യാറായിരുന്നെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. പെട്ടെന്നൊരു ദിവസമാണ് മകളെ വേണ്ടെന്ന നിതീഷ് പറഞ്ഞത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഫോണില്‍ മകള്‍ നടത്തിയ പരിശോധനയിലാണ് നിതീഷിന്റെ അവിഹിത ബന്ധം കണ്ടുപിടിച്ചത്. അത് സഹിക്കാന്‍ തയ്യാറായെന്നും ഭര്‍ത്താവും മകളുമാണ് തന്റെ ലോകമെന്നും വിപഞ്ചിക നിധീഷിനോട് പറഞ്ഞിരുന്നു. ശമ്പളം സ്വരുകൂട്ടിവെച്ച് സ്വന്തമായൊരു വീട് വാങ്ങി ഭര്‍ത്താവിനും മകള്‍ക്കൊപ്പം സന്തോഷമായി ജീവിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ആഗ്രഹമെന്നും അമ്മ പറഞ്ഞു.
ഭര്‍തൃപിതാവ് മദ്യപാനി ആയിരുന്നെന്നും അവര്‍ പറഞ്ഞു. ഭര്‍തൃപിതാവ് ഒരിക്കല്‍ മോശമായി പെരുമാറിയിരുന്നു. മകള്‍ വൈഭവിയെയും നിതീഷ് നോക്കാന്‍ തയ്യാറിയിരുന്നില്ല. ഒരു പീഡനവും തന്നോട് മകള്‍ തുറന്നുപറഞ്ഞിരുന്നില്ല. പീഡനം അറിഞ്ഞിരുന്നെങ്കില്‍ മകളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയേനെ. മകളുടെയും ചെറുമകളുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.
വിപഞ്ചികയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പോലീസ് കേസെടുത്തിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിപഞ്ചികയ്ക്ക് എതിരായ പീഡനം തുടങ്ങുന്നത് കേരളത്തില്‍വെച്ചാണെന്നതിനാല്‍ പോലീസിന് ഇവിടെ കേസെടുക്കാന്‍ കഴിയും. ഭര്‍ത്താവ് നിധീഷ് ഒന്നാംപ്രതിയും സഹോദരി നീതു രണ്ടാംപ്രതിയുമാകും. വിപഞ്ചികയുടെ അമ്മയായ ഷൈലജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.