ബിരിയാണി ചലഞ്ച്: കൊടുവള്ളി പിറ്റിഎച്ചിന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം ഫണ്ട് കൈമാറി
കുവൈത്ത് സിറ്റി : കൊടുവള്ളി പിറ്റിഎച്ചിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവിധ സഹകരണവും നല്‍കി വരുന്ന കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി എല്ലാ വര്‍ഷവും പിറ്റിച്ച് നടത്തിവരാറുള്ള ബിരിയാണി ചലഞ്ചിലേക്കുള്ള ഫണ്ട് കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് യൂസുഫ് പൂനൂര്‍ പിറ്റിച്ച് കോര്‍ഡിനേറ്റര്‍ ഷാനവാസിന് കൈമാറി.
മുന്‍ കെഎംസിസി അംഗം ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് അന്‍വര്‍ സാദിക്ക് രാംപൊയില്‍, വര്‍ക്കിങ് കമ്മറ്റി അംഗം നാസര്‍ അരിയില്‍ പി.ടി.എച്ച് ഭാരവാഹികളായ ഷാഫി വള്ളികാട്ടില്‍, നൗഷാദ് അളിയന്‍, ഷംസീര്‍, ഷഹബാസ്, മുഹമ്മദ് കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവര്‍ത്തകര്‍ ആയ സാജിദ് ചളിക്കോട്, ജമാല്‍ അബ്ദുറഹീം വാവാട്, സലാം കാരക്കാട്ടില്‍, ഉസ്മാന്‍ കോയ കളത്തില്‍, ഷംസീര്‍ തച്ചപൊയില്‍, മുന്‍ കെഎംസിസി മെമ്പര്‍ അഹമദ് കോയ കളത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.