ബിഹാറിൽ 2 ലക്ഷം പ്രതിഫലം കൈപ്പറ്റി ഐപിഎസ് യൂണിഫോമും പിസ്റ്റളും നൽകി; ഓഫീസറായെന്നു കരുതി ബൈക്കിൽ കറങ്ങിയ 18 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു

Update: 2024-09-23 07:47 GMT

ബിഹാറിൽ ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന എത്തിയ 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ കൗമാരക്കാരൻ വലിയൊരു തട്ടിപ്പിനിരയായതായി തെളിഞ്ഞിട്ടുണ്ട്. ഐപിഎസ് ഓഫീസറാകുന്നതിന് പകരമായി കൗമാരക്കാരൻ 2 ലക്ഷം രൂപ നൽകിയിരുന്നു പകരം യൂണിഫോമും പിസ്റ്റളും ലഭിച്ചത്തോടെ താൻ ശരിക്കും ഒരു ഐപിഎസ് ഓഫീസറായി മാറിയെന്നാണ് അറസ്റ്റിലായ മിഥ്ലേഷ് കുമാർ മാഞ്ചി കരുതിയത്.

മനോജ് സിംഗ് എന്നയാൾക്കാണ് പ്രതി കാശ് നൽകിയത്. ജോലി വാങ്ങി നൽകുന്നതിന് പകരമായി ചോദിച്ച 2 ലക്ഷം രൂപയിൽ വലിയൊരു ശതമാനവും മാസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. യൂണിഫോം ലഭിച്ചതിനു ശേഷം ബാക്കി നൽകാനുള്ള 30,000 രൂപ നൽകാനായി പോകവെയായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂണിഫോം കൂടാതെ പിസ്റ്റളും ഇയാൾക്ക് നൽകിയിരുന്നു. മനോജ് സിങ്ങിന് നൽകാനുള്ള തുക മിഥിലേഷ് അമ്മാവന്റെ കയ്യിൽ നിന്നും വാങ്ങിയതായിരുന്നു.

ലഖിസരായ് ജില്ലയിലെ ഹൽസി മേഖലയിലെ ഗോവർദ്ധൻബിഗയിലെ പ്രദേശവാസിയാണ് മിഥ്ലേഷ് കുമാർ മഞ്ജിയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സിക്കന്ദ്ര ചൗക്ക് പോലീസ് ഉദ്യോഗസ്ഥരാണ് ഐപിഎസ് ട്രെയിനീ പൊലീസ് യൂണിഫോം അണിഞ്ഞ് ബൈക്കിൽ യാത്ര ചെയ്യുന്ന മിഥ്ലേഷിനെ സംശയാസ്പദമായി ചോദ്യം ചെയ്തത്. എന്നാൽ താൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെന്നായിരുന്നു അയാളുടെ മറുപടി. ഐപിഎസ് ബാഡ്ജും ഇയാൾ അന്വേഷണ സംഘത്തിന് കാണിച്ചു.

തുടർന്ന് സിക്കന്ദ്ര ചൗക്ക് പോലീസ് സ്‌റ്റേഷയിലെത്തിച്ച് നടത്തിയ ചോദ്യം, ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. പോലീസ് യൂണിഫോം ധരിച്ച മനോജ് സിംഗ് എന്നയാൾക്ക് ഖൈറയിൽ സ്‌കൂൾ പരിസരത്ത് വെച്ച് കളിത്തോക്ക് കൈമാറിയിരുന്നു. തട്ടിപ്പിനിരയായ മിഥ്ലേഷിനോട് പോസ്‌റ്റിങ് ലഭിക്കുന്ന സ്ഥലം വൈകാതെ കോളിലൂടെ അറിയിക്കുമെന്നും ഉറപ്പുനൽകി. ശാരീരിക ക്ഷേമത തെളിയിക്കുന്നതിനുൾപ്പെടെയുള്ള പരിശോധനകൾ മനോജ് നടത്തിയിരുന്നു.

കേസിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ആൾക്കായുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായി കസ്റ്റഡിയിലെടുത്ത മിഥ്ലേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടെ സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നെല്ലാം അന്വേഷിച്ച് വരികയാണ്. സമാനമായ തട്ടിപ്പുകൾ ഉണ്ടായിട്ടുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്.  

Tags:    

Similar News