പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്; കുപ്പികളിലും കാനുകളിലും ഇന്ധനം നല്‍കിയാല്‍ കര്‍ശന നടപടി; പമ്പുകളില്‍ നിയന്ത്രണം; നിര്‍ദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം

Update: 2026-03-14 13:11 GMT

ന്യൂഡല്‍ഹി: പെട്രോളും ഡീസലും അനുചിതമായ പാത്രങ്ങളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തുടനീളമുള്ള പമ്പുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണെന്നും പെട്രോളിയും മന്ത്രാലയം പറഞ്ഞു. സുരക്ഷിതമല്ലാത്ത കണ്ടെയ്നുറുകളില്‍ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പെട്രോള്‍ പമ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഏതെങ്കിലും ലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്. സുരക്ഷിതമല്ലാത്ത പാത്രങ്ങളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇത്തരത്തിലുള്ള ഇന്ധന സംഭരണം ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പെട്രോളും ഡീസലും കണ്ടെയ്നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിര്‍ദേശം നല്‍കി. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്നറുകളിലും പാത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

Similar News