കടം വാങ്ങിയ 500 രൂപ തിരികെ നൽകുന്നതിനെ തുടർന്നുണ്ടായ തർക്കം; സഹപ്രവർത്തകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; വീടിനു മുന്നിൽ ഉപേഷിച്ച് കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2024-10-15 09:08 GMT

ഫരീദാബാദ്: കടം വാങ്ങിയ 500 രൂപ തിരികെ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തി. 42കാരനായ ദിവസ വേതനക്കാരനെയാണ് സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീനാണ് സഹപ്രവർത്തകനായ പവന്റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ വീട്ടിൽ എത്തിയത്. കടമായി വാങ്ങിയ പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ കൂടെ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനെ നിർബന്ധിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പവന്റെ ബൈക്കിൽ വീട്ടിൽ നിന്നും പോവുകയായിരുന്നു.

ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് പുറത്ത് ഉപേക്ഷിച്ച് പവൻ സ്ഥലം വിടുകയായിരുന്നു. ശേഷം പരിക്കേറ്റ സലാവുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

വീട്ടിലേക്ക് വന്ന പവൻ കടം വാങ്ങിയ 500 രൂപയെ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചു. ഇതിനു മുൻപും പണത്തിന്റെ ചൊല്ലി പാവനമായി തർക്കം ഉണ്ടായിട്ടുണ്ടെന്നും, ഭർത്താവിനെ കൊല്ലുമെന്ന് ഇയാൾ ഭീക്ഷണിപ്പെടുത്തിയിരുന്നതായും ഭാര്യ പോലീസിനോട് പറഞ്ഞു.

സംഭവ ദിവസം സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ നിർബന്ധിക്കുകയായിരുന്നു. എവിടേക്കാണ് പോകുന്നതെന്ന് അയാൾ പറഞ്ഞിരുന്നില്ല. രാത്രി വൈകി 9 മണിയോടെ വീടിന്റെ മുന്നിൽ എന്തോ ശബ്ദം കേട്ട് നോക്കുമ്പോഴാണ് പവൻ ബൈക്കിൽ മടങ്ങുന്നതും ഭർത്താവ് അവശനിലയിൽ കിടക്കുന്നതും കണ്ടതെന്നാണ് സലാവുദ്ദീന്റെ ഭാര്യ ആരോപിക്കുന്നത്.

ഭാര്യയും മകളും ചേർന്ന് ഇയാളെ വീടിന് അകത്തേക്ക് എത്തിച്ചു ശേഷം സമീപത്തുള്ള ഒരു ഡോക്ടറെ പരിശോധനക്കായി എത്തിച്ചിരുന്നു. എന്നാൽ സലാവുദ്ദീനെ എത്രയും പെട്ടന്ന് ആശുപത്രയിൽ എത്തിക്കണമെന്ന ഡോക്ടർ നിർദ്ദേശിച്ചു.

ശേഷം അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ സഹജീവനക്കാരനെതിരെ കൊലപാതകത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്.

ശരീരത്തിൽ മുറിവുകളൊന്നും ഇല്ലെന്നും മരണകാരണം കണ്ടെത്തുന്നതിനായിപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News